കൊച്ചി: സിനിമ രംഗത്തെ ലഹരി ഉപയോഗം സംബന്ധിച്ച് നടന്‍ ടിനി ടോം നടത്തിയ വെളിപ്പെടുത്തല്‍ ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. സിനിമ രാഷ്ട്രീയ രംഗത്തെ പലരും ടിനിയെ അനുകൂലിച്ച് രംഗത്ത് എത്തിയിരുന്നു. ഇതിന് പിന്നാലെ ടിനിയെ എതിര്‍ത്തും പലരും രംഗത്ത് എത്തി. ധ്യാന്‍ ശ്രീനിവാസന്‍ അടക്കം ടിനിയുടെ അഭിപ്രായത്തോട് വിയോജിച്ചു. മയക്കുമരുന്ന് ഉപയോഗത്താല്‍ പല്ലുപൊടിഞ്ഞ നടന്‍റെ കാര്യം ടിനി പറഞ്ഞതോടെ അത് ആരെന്ന് വെളിപ്പെടുത്തണം എന്നാണ് ചിലര്‍ ആവശ്യപ്പെട്ടത്. ഇപ്പോഴിതാ ഈ വിവാദത്തെക്കുറിച്ച് തുറന്നുപറയുകയാണ് ടിനി ടോം.
കൈയ്യടി കിട്ടാന്‍ വേണ്ടി പറഞ്ഞതല്ല എന്നാണ് ടിനി ടോം പറയുന്നത്. മമ്മൂട്ടിയും മോഹന്‍ലാലും സുരേഷ് ഗോപിയും ഒക്കെയാണ് എന്‍റെ റോള്‍ മോഡല്‍സ്. എന്‍റെ സഹപ്രവര്‍ത്തകരെ മോശമാക്കാന്‍ ആല്ല അന്ന് പ്രസ്താവന നടത്തിയത്. യൂണിവേഴ്സിറ്റി കലോത്സവത്തിന് എത്തി ലഹരിക്കെതിരെ ഒരു സന്ദേശം കൊടുത്തതാണ്. മമ്മൂക്ക എപ്പോഴും ഉപദേശിക്കും ഫാമിലിയാണ് ഒന്നാമത് എന്ന്. നമ്മുക്ക് ഒരു കാറില്‍ ഒന്നിച്ച് പോകാന്‍ കഴിയുന്ന കുടുംബം അല്ലാതെ മറ്റൊരു ബന്ധം ഏതാണ് ഉള്ളത് എന്ന് അദ്ദേഹം ചോദിക്കും. എന്‍റെ കുടുംബം സിനിമ കുടുംബം അല്ല. അതിനാല്‍ തന്നെ വീട്ടുകാര്‍ക്ക് സിനിമക്കാരന്‍ എന്ന് പറയുമ്പോ ആശങ്കയുണ്ടായിരുന്നു.
എന്റെ കുടുംബാംഗങ്ങൾ ആയിട്ടാണ് ഞാൻ എന്റെ സഹപ്രവർത്തകരെ കാണുന്നത്. അവരെ മോശമായി ചിത്രീകരിക്കില്ല. ഇങ്ങനെ ഉള്ളവരെ റോൾ മോഡൽ ആക്കരുത് എന്ന് ആണ് ഞാൻ പറഞ്ഞത്. ആരുടേയും പേര് പറഞ്ഞിട്ടില്ല. ഞാന്‍ പറഞ്ഞതിനോട് ആദ്യം എതിർപ്പുമായി വന്നത് ധ്യാനാണ്. ടിനി ചേട്ടനെതിരെയല്ലെന്ന് ധ്യാന്‍ തന്നെ പിന്നീട് പറഞ്ഞിട്ടുണ്ട്.
ധ്യാന്‍ പറഞ്ഞതില്‍ പ്രധാനമായും പറഞ്ഞത് മകന്‍റെ വായിൽ ആരും കുത്തികേറ്റില്ല എന്നാണ്. എന്നാൽ കയറ്റും. എന്റെ വായിൽ കുത്തികയറ്റിയിട്ടുണ്ട്. ഒന്ന് ടെസ്റ്റ് ചെയ്തു നോക്ക് എന്ന് പറഞ്ഞാണ് അത് ചെയ്തത്. അവൻ എന്റെ മകൻ തന്നെ ആണല്ലോ. ഉറപ്പായും അവന്‍ ഈ രംഗത്ത് എത്തുമ്പോള്‍ അത് സംശയിക്കാം. സിനിമയിൽ എനിക്ക് കോൺഫിഡൻസ് ഉണ്ടായാലും വീട്ടുകാർക്ക് അത് ഉണ്ടാകണം എന്നില്ലല്ലോ എന്നും ടിനി അഭിമുഖത്തില്‍ ചോദിക്കുന്നു. ധ്യാനിന്‍റെ അഭിമുഖത്തില്‍ കാര്യങ്ങള്‍ പറയുന്നുണ്ട്. ലഹരി ഉപയോഗിച്ചതിന് വീട്ടില്‍ നിന്നും പുറത്തായത് അടക്കം ധ്യാന്‍ പറയുന്നുണ്ട്. അത് അടക്കം വന്നില്ല. ധ്യാന്‍ ടിനിയെ തള്ളി എന്നത് മാത്രമാണ് വന്നത്. നടന്‍റെ പേര് പറയ് എന്ന് എല്ലാവരും പറയുന്നു. അദ്ദേഹത്തെ നമ്മുക്ക് നാളെ വേണം. റോള്‍ മോഡല്‍ ഒരിക്കലും മോശം മാതൃക ആകരുത് എന്നാണ് ഞാന്‍ പറഞ്ഞത്. അയാളുടെ പേര് പറഞ്ഞിട്ടെന്താണ് നമ്മുക്ക് രക്ഷിക്കേണ്ടത് സമൂഹത്തെയാണ്.
നേരത്തെ ഒരു വേദിയിലാണ് മലയാള സിനിമയിൽ പലരും ലഹരി ഉപയോഗിക്കുന്നുണ്ടെന്ന് ടിനി ടോം പറഞ്ഞത്. തന്‍റെ മകന് സിനിമയിൽ അവസരം ലഭിച്ചെന്നും എന്നാലർ ലഹരിയോടുള്ള ഭയം മൂലം അതു വേണ്ടെന്നു വച്ചെന്നും ആണ് ടിനി പറയുന്നത്.ലഹരിക്ക് അടിമയായ ഒരു നടനെ അടുത്തിടെ കണ്ടു. അദ്ദേഹത്തിന്‍റെ പല്ലുകള്‍ പൊടിഞ്ഞ് തുടങ്ങി. ലഹരി ഉപയോഗിക്കുന്നത് കൊണ്ട് അദ്ദേഹം നന്നായി അഭിനയിക്കുന്നുണ്ടെന്നും പലരും പറയുന്നു. ഇപ്പോള്‍ പല്ല്, അടുത്തത് എല്ല് പൊടിയും. അതുകൊണ്ട് കലയാകണം നമുക്ക് ലഹരി”, എന്നായിരുന്നു ടിനി ടോമിന്‍റെ വാക്കുകള്‍. കേരള പൊലീസിന്റെ ‘യോദ്ധാവ്’ എന്ന ബോധവൽക്കരണ പരിപാടിയുടെ അംബാസഡർ കൂടിയാണ് ടിനി ടോം.