അടുത്തയാഴ്ച ഓസ്ട്രേലിയയിലെ മെല്‍ബണില്‍ നടക്കാനിരുന്ന ക്വാഡ് (ഇന്ത്യ, യുഎസ്, ജപ്പാന്‍, ഓസ്ട്രേലിയ) രാജ്യങ്ങളുടെ ഉച്ചകോടി റദ്ദാക്കി.
യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ സന്ദര്‍ശനം റദ്ദാക്കിയതുകൊണ്ടാണിതെന്നു ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്തണി ആല്‍ബനീസ് അറിയിച്ചു.
അതേസമയം അടുത്തയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി ഓസ്ട്രേലിയയില്‍ നടത്താനിരുന്ന സന്ദര്‍ശനത്തിനു മാറ്റമില്ല. 22 മുതല്‍ 24 വരെയാണ് മോദിയുടെ ഓസ്ട്രേലിയന്‍ സന്ദര്‍ശനം. ജപ്പാനില്‍ ജി7 ഉച്ചകോടിക്കായി പുറപ്പെടുന്ന മോദി 21 വരെ അവിടെ തുടരും. തുടര്‍ന്ന് പാപുവ ന്യൂഗിനിയില്‍ ഇന്ത്യ-പസിഫിക് സഹകരണ ഫോറം ഉച്ചകോടിയില്‍ പങ്കെടുത്തശേഷമാവും ഓസ്ട്രേലിയയില്‍ എത്തുക.