ദോഹ. ഖത്തർ ഗ്ലോബൽ അക്കാദമിയിൽ പ്രൗഡ ഗംഭീരമായ പരിപാടികളോടെ ഡബ്ളിയു എം. എഫ് മിഡിലീസ്റ്റ് സംഗമം 2023 നടന്നു. “Connecting Like Never Before” എന്ന ശീർഷകത്തിൽ പതിനഞ്ചോളം രാജ്യങ്ങളിലെ പ്രതിനിധികൾ പങ്കെടുത്ത സമ്മേളനം ഗ്ലോബൽ ചെയർമാൻ ഡോ. പ്രിൻസ് പള്ളിക്കുന്നേൽ ആസ്ട്രിയ ഉദ്ഘാടനം നിർവഹിച്ചു. മിഡിൽ ഈസ്റ്റ് റീജിയൻ പ്രസിഡന്റ് റിജാസ് ഇബ്രാഹിമിന്റെ അദ്ധ്യക്ഷതയിൽ നടന്ന പൊതു സമ്മേളനം അൽ റയീസ് ഗ്രൂപ് ചെയർമാൻ ശ്രീ അഹ്‌മദ് അൽ റയീസ് മുഖ്യാതിഥിയായിരുന്നു. സംഘടനയുടെ ഗ്ലോബൽ പ്രസിഡന്റ് ഡോ. രത്‌നകുമാർ ആ മുഖ പ്രഭാഷണം നിർവ്വഹിച്ചു.
സാമൂഹിക മേഖലയിൽ വിശിഷ്ഠ സേവനങ്ങൾ നിർവ്വഹിച്ചിട്ടുള്ള വ്യക്തികൾക്കുള്ള ആദരവ് പ്രവാസി ഭാരതീയ സമ്മാൻ ജേതാവ് ഡോ. മോഹൻ തോമസ് , ഇന്ത്യൻ എംബസി അപെക്സ് ബോഡി ഐ.സി.സി പ്രസിഡന്റ് മണികണ്ഠൻ എ.പി , മാരത്തോൺ റണ്ണിൽ ഗിന്നസ് ബുക്ക് ജേതാവായ ഷക്കീർ ചീരായി എന്നിവരെ ഫലകവും പൊന്നാടയും നൽകി ആദരിച്ചു .
സംഘടനയുടെ സ്ഥാപകൻ ഡോ. പ്രിൻസ് പള്ളിക്കുന്നേലിനെ അദ്ദേഹത്തിന്റെ ആഗോള സാമൂഹിക പ്രവർത്തങ്ങൾക്കുള്ള ആദരവായി WMF മിഡില് ഈസ്റ്റ് പ്രസിഡന്റ് ശ്രീ റിജാസ് ഇബ്രാഹിം, അഹ്മദ് അൽ റയീസ് എന്നിവർ ചേർന്ന് പരമ്പരാഗത അറേബ്യൻ വസ്ത്രം “ബിഷ്ത് ” അണിയിക്കുകയും മിഡിൽ ഈസ്റ്റ് ട്രഷറർ സജു മത്തായി ഫലകം നൽകുകയും ചെയ്തു .
WMF പ്രവർത്തനങ്ങൾക്ക് ആഗോള തലത്തിൽ നേതൃത്വം നൽകുന്ന പ്രസിഡന്റ് ഡോ. രത്‌നകുമാർ, മിഡിൽ ഈസ്റ്റ് റീജിയനിലെ സംഘടനാ വളർച്ചയ്ക്ക് നൽകിയ സംഭാവനയ്ക്കു ശ്രീ നൗഷാദ് ആലുവ എന്നിവരെയും ചടങ്ങിൽ ആദരിച്ചു.
ജീവ കാരുണ്യ പ്രവർത്തങ്ങളിലും മറ്റു സാമൂഹികപ്രവർത്തനങ്ങളിലും മികച്ച സംഭാവനകൾ സ്വന്തം നിലയിലും WMF നു വേണ്ടിയും ചെയ്തിട്ടുള്ള റീജിയനിലെ നേതാക്കളായ ഗ്ലോബൽ കോർഡിനേറ്റർ പൗലോസ് തേപ്പാല, സൗദി നാഷണൽ ട്രഷറർ വർഗീസ് പെരുമ്പാവൂർ, ബഹ്‌റൈൻ പ്രസിഡന്റ് കോശി സാമുവേൽ എന്നിവരെ മിഡിൽ ഈസ്റ്റ് കൗൺസിൽ ആദരിച്ചു .ഇന്ത്യൻ സമൂഹത്തിനു വേണ്ടി ചെയ്തിട്ടുള്ള സേവനങ്ങളെ മുൻ നിർത്തി ഖത്തർ സ്വദേശി അഹ്മദ് അൽ റയീസി നെ ഗ്ലോബൽ ട്രഷറർ നിസാർ ഇടത്തുമ്മൽ പൊന്നാട അണിയിച്ചു .
സംഘടനയുടെ ഖത്തർ വുമൺസ് & കിഡ്സ് വെൽനെസ്സ് പദ്ധതിയുടെ ഉദ്ഘാടനം ഗ്ലോബൽ ഹെല്പ് ഡെസ്ക് ഫെസിലിറ്റേറ്റർ ആനി ലിബു നിർവഹിച്ചു . മിഡിൽ ഈസ്റ്റ് മീറ്റപ് സൗവെനിറായ പ്രചോദനയുടെ കവർ പേജ് ഗ്ലോബൽ ചെയര്മാൻ Dr.പ്രിൻസ് പള്ളിക്കുന്നേൽ ,ഗ്ലോബൽ പ്രസിഡന്റ് Dr . J രത്‌നകുമാർ മിഡിൽ ഈസ്റ്റ് റീജിയൺ പ്രസിഡന്റ് റിജാസ് ഇബ്രാഹിം ചേർന്ന് പ്രകാശനം ചെയ്തു . ഫിലിം പ്രൊഡ്യൂസർ ശ്രീ സന്തോഷ് ടി കുരുവിള ,WMF ഖത്തർ രക്ഷാധികാരിയും കേരള ബിസിനസ് ഫോറം ചെയര്മാൻ ശ്രീ കെ ആർ ജയരാജ് , WMFഗ്ലോബൽ അഡ്വൈസറി ബോർഡ് മെബർ സ്റ്റാൻലി ജോസ് ,ഗ്ലോബൽ ജോയിന്റ് സെക്രെട്ടറി മഞ്ജുഷ ശ്രീജിത്ത് ഖത്തർ നാഷണൽ പ്രസിഡന്റ് ശ്രീ സുനിൽ മാധവൻ എന്നിവർ സന്നിദ്ധരായ പൊതു സമ്മേളനത്തിൽ
മിഡിലീസ്റ്റ് ട്രഷറർ സജു മത്തായി സ്വാഗതവും മീറ്റപ് 2023 ജനറൽ കൺവീനർ രുഷാര റിജാസ് നന്ദിയും രേഖപ്പെടുത്തി.ഖത്തർ കൾച്ചറൽ കോർഡിനേറ്റർ ജയശ്രീ സുരേഷ് , ടാലെന്റ്റ് മിഷൻ കോഓഡിനേറ്റർ വീണ വിക്രമനും ചേർന്നു പരിപാടികൾ നിയന്ത്രിച്ചു .
HE അംബാസ്സഡർ Dr. ഇഷ ഫറാഹ് ഖുറേഷിയുടെയും , Dr . രഘുനാഥിന്റെയും ഇന്ററാക്റ്റീവ് സെഷനും കലാപരിപാടികളും കനൽ നാടൻപാട്ട് സംഘത്തിന്റെ വായ്മൊഴിത്താളവും അരങ്ങേറി.