ലഖ്നൗ: ഇലക്ട്രോണിക് റിക്ഷയുടെ(ഇ റിക്ഷ) ബാറ്ററി പൊട്ടിത്തെറിച്ച് യുവതിയും രണ്ട് കുട്ടികളും കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസം ഉത്തർപ്രദേശിലാണ് സംഭവം. ഓട്ടോ ചാർജ് ചെയ്യവെയാണ് പൊട്ടിത്തെറിച്ചത്. ഈ സമയം വീട്ടിൽ ഉറങ്ങുകയായിരുന്നു യുവതിയും കുട്ടികളും. നിവാസ്പൂർവ പ്രദേശത്താണ് സംഭവം. ഓട്ടോ ഡ്രൈവറായ യുവതിയുടെ ഭർത്താവ് രണ്ട് ബാറ്ററികൾ മുറിയിൽ കൊണ്ടുവന്ന് ചാർജ് ചെയ്യാനിടുകയായിരുന്നു. ഈ സമയം ഭാര്യയും മൂന്ന് കുട്ടികളും മുറിയിൽ ഉറങ്ങുകയായിരുന്നു. വ്യാഴാഴ്ച പുലർച്ചെ അഞ്ച് മണിയോടെ ബാറ്ററികളിൽ ഒന്ന് പൊട്ടിത്തെറിച്ചു. ഈ സമയം, ഭർത്താവ് പ്രാഥമിക കൃത്യങ്ങൾക്കായി പുറത്തു പോയതിനാൽ രക്ഷപ്പെട്ടു. പരിക്കേറ്റവരെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മൂന്ന് പേർ മരിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.