മങ്കിപോക്‌സ് ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പിൻവലിച്ച് ലോകാരോഗ്യ സംഘടന. മങ്കിപോക്‌സ് ഇനി മുതൽ അന്താരാഷ്ട്ര ആശങ്കയുള്ള പൊതുജനാരോഗ്യ പ്രശ്‌നമല്ല. അടിയന്തര സമിതിയുടെ ശുപാർശ അംഗീകരിച്ചതായി ലോകാകോഗ്യ സംഘടനയുടെ ഡയരക്ടറൽ ജനറൽ ടെഡ്രോസ് അധാനോം ഗെബ്രിയേസസ് വ്യക്തമാക്കി.
‘ഇന്നലെ ചേർന്ന മങ്കിപോക്സിനുള്ള എമർജൻസി കമ്മിറ്റി യോഗത്തിൽ എംപോക്സ് അന്താരാഷ്ട്ര ആശങ്കയുള്ള പൊതുജനാരോഗ്യ പ്രശ്നമല്ലെന്ന് ശുപാർശ ചെയ്തു. എംപോക്സ് ഇനി ആഗോള ആരോഗ്യ അടിയന്തരാവസ്ഥയല്ലെന്ന് പ്രഖ്യാപിക്കുന്നതിൽ സന്തോഷമുണ്ട്…’ – ടെഡ്രോസ് ട്വീറ്റ് ചെയ്തു.