കൊല്ലം: കൊട്ടാരക്കരയിലെ വനിതാ ഡോക്ടറുടെ കൊലപാതകത്തിൽ പ്രതിയുടെ ഫോണ്‍ പരിശോധിക്കാൻ അന്വേഷണ സംഘം. ആക്രമണത്തിന് തൊട്ടുമുമ്പ് വീഡിയോ എടുത്തത് പ്രതി തന്നെയായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തൽ. ഈ വീഡിയോ സന്ദീപ് സുഹൃത്തിന് അയച്ചു കൊടുത്തു. ഈ സുഹൃത്തിനേയും പൊലീസ് വിളിച്ചുവരുത്തി മൊഴിയെടുക്കും. പ്രതിയുടെ ലഹരി ഉപയോഗത്തെക്കുറിച്ചുള്ള തെളിവുകളും ഫോണിലുണ്ടോ എന്നും പരിശോധിക്കും.