തിരുവനന്തപുരം: സിനിമാസെറ്റിലെ ലഹരി ഉപയോഗത്തില്‍ കേട്ടറിവിന്റെ അടിസ്ഥാനത്തില്‍ പരിശോധന സാധ്യമല്ലെന്ന് എക്സൈസ് മന്ത്രി ന്യൂസിനോട്. വിശ്വസനീയമായ വിവരങ്ങള്‍ ലഭിച്ചാല്‍ തുടര്‍നടപടിക്ക് തടസമില്ലെന്നും എം.ബി രാജേഷ് പറഞ്ഞു. എന്നാല്‍ ലഹരി ഉപയോഗത്തെക്കുറിച്ച് നാല് വര്‍ഷത്തോളമായി അറിയാമായിരുന്നിട്ടും പരിശോധനകള്‍ക്കൊന്നും എക്സൈസ് ഇറങ്ങിയിട്ടില്ല.
മൂന്നരവര്‍ഷം മുമ്പ് സിനിമാ നിർമ്മാതാവ് സിയാദ് കോക്കർ ഈ വിഷയത്തിൽ തുറന്നുപറച്ചിൽ നടത്തിയിരുന്നു. നിരോധിത ലഹരി ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നവരെക്കുറിച്ച് അറിയാമെന്നായിരുന്നു അന്നത്തെ പ്രസ്താവന. കേരളത്തിലെ പ്രമുഖ നിര്‍മാതാവ് തന്നെ വെളിപ്പെടുത്തിയിട്ടും സംസ്ഥാന പൊലീസോ എക്സൈസോ അന്വേഷണത്തിന് പോയില്ല.