സെർബിയയിൽ സ്കൂളിൽ വെടിവയ്പ്. എട്ട് വിദ്യാര്‍ത്ഥികളും ഒരു സുരക്ഷാ ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടു. ബെൽഗ്രേഡിലെ സ്കൂളിൽ പതിനാല് വയസുകാരനാണ് വെടിവയ്പ് നടത്തിയത്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. അച്ഛന്റെ തോക്കുമായാണ് ഇയാൾ സ്കൂളിലെത്തിയതെന്ന് പൊലീസ് പറഞ്ഞു. ആക്രമണത്തിന്റെ ഉദ്ദേശമോ കാരണോ വ്യക്തമായിട്ടില്ല. വെടിവയ്പിൽ ആറ് കുട്ടികൾക്കും അധ്യാപികയ്ക്കും പരിക്കേറ്റു. തോക്ക് വയ്ക്കാൻ നിയന്ത്രങ്ങളുള്ള സെർബിയിൽ ഇത്തരത്തിലുള്ള സംഭവങ്ങൾ അപൂർവ്വമാണ്.