റിപ്പോർട്ടർ : സത്താർ കായംകുളം, റിയാദ്
റിയാദ് : ടീം കാപിറ്റൽ സിറ്റി റിയാദും റൈസ് ബാങ്ക് കൂട്ടായ്മയും സംയുക്തമായി എല്ലാ മാസവും കിടപ്പിലായ രോഗികൾക്ക് കൈതാങ്ങായി കൊണ്ട് ഫുഡ് ബാങ്ക് പദ്ധതിക്ക് തുടക്കം കുറിച്ചു.
തിരുവനന്തപുരം RCC, SAT മെഡിക്കൽ കോളജ് പരിസരങ്ങളിലും കേരളത്തിലെ വിവിധ മെഡിക്കൽ കോളജുകളിലും കിടപ്പിലായ രോഗികൾക്ക് ഒരു നേരത്തെ ഭക്ഷണമെങ്കിലും നൽകുക എന്ന ആശയവുമായാണ് ഫുഡ് ബാങ്ക് പദ്ധതിക്ക് രൂപം നൽകിയിട്ടുള്ളത്.
മാസം തോറും ആയിരത്തോളം രോഗികൾക്ക് ഭക്ഷണമെത്തിക്കുക എന്നതാണ് ലക്ഷ്യം.
റൈസ് ബാങ്കിനു കീഴിൽ നാളിതു വരെ 25,000 ഓളം രോഗികൾക്ക് ഭക്ഷണം നൽകിയതിൽ കേരളത്തിലെ അറിയപ്പെടുന്ന ജീവകാരുണ്യ പ്രവർത്തകൻ നാസർ മാനു ഉൾപ്പെടെയുള്ളവർ സഹകരിച്ചു എന്നതാണ് ടീം കാപിറ്റൽ സിറ്റിക്ക് ഈ പദ്ധതിയുമായി സഹകരിക്കാൻ പ്രചോദനമായത്.
വാർത്താ സമ്മേളനത്തിൽ റൈസ് ബാങ്ക് ഫൗണ്ടർ സലാം TVS, ടീം കാപിറ്റൽ സിറ്റി പ്രസിഡൻ്റ് മൻസൂർ ചെമ്മല, ബിൻയാമിൻ ബിൽറു (ട്രഷറർ), ഷമീർ പാലോട് (ജോ. സെക്രട്ടറി), ജംഷിദ് (വൈ.പ്രസിഡൻ്റ്) എന്നിവർ പങ്കെടുത്ത് സംസാരിച്ചു.