‘പാച്ചുവും അത്ഭുത വിളക്കും’ നാളെ മുതൽ ഓസ്ട്രേലിയൻ ന്യൂസീലാൻഡ് തീയേറ്ററുകളിൽ പ്രദർശനം തുടങ്ങുന്നു. ഫഹദ് ഫാസിൽ, മുകേഷ്. ഇന്നസെന്റ്, ഇന്ദ്രൻസ് എന്നിവർ തകർത്തഭിനയിച്ച ചിത്രം മികച്ച പ്രതികരണവുമായി കേരളത്തിൽ മുന്നേറുകയാണ്. മിഡിൽ ക്ലാസ് മലയാളി യുവത്വത്തിന്റെ കഥ പറയുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പ്രശസ്ത സംവിധായകൻ സത്യൻ അന്തിക്കാടിന്റെ മകൻ അഖിൽ സത്യനാണ്. നിരവധി ഹിറ്റ് ചിത്രങ്ങൾ നിർമിച്ച സേതു മണ്ണാർക്കാടാണ് നിർമാതാവ്.