തിരുവനന്തപുരം: ദ്രവരൂപത്തിലാക്കി ജീൻസിൽ ഒട്ടിച്ച് കടത്താൻ ശ്രമിച്ച സ്വർണ്ണവുമായി കണ്ണൂർ സ്വദേശി വിമാനത്താവളത്തിൽ പിടിയിൽ. കണ്ണൂർ സ്വദേശി നിധിനാണ് ഒന്നര കിലോ സ്വർണവുമായി പിടിയിലായത്. എമിറേറ്റ്സ് വിമാനത്തിൽ രാവിലെ ദുബായിൽ നിന്നും എത്തിയതാണ് നിധിൻ. സ്വർണം ദ്രവരൂപത്തിലാക്കി ജീൻസിൽ ഒട്ടിച്ചാണ് കടത്താൻ ശ്രമിച്ചത്.