റിപ്പോർട്ടർ : സത്താർ കായംകുളം, റിയാദ്
ജിദ്ദ : ഓപ്പറേഷൻ കാവേരിക്ക് പിന്തുണ അറിയിച്ച് ഇന്ത്യൻ ഓവർസീസ് ഫോറം പ്രവർത്തകർ കേന്ദ്ര വിദേശകാര്യവകുപ്പുമന്ത്രി വി . മുരളീധരനെ സന്ദർശിച്ചു.
സുഡാനിൽ കുടുങ്ങിയ ഭാരതീയരെ സുരക്ഷിതരായി ഭാരതത്തിൽ എത്തിക്കുവാനുള്ള പ്രത്യേക ദൗത്യവുമായി പ്രധാനമന്ത്രിയുടെ നിർദ്ദേശപ്രകാരം ജിദ്ദയിൽ എത്തിയ മന്ത്രി മുരളീധരനെ ഐഒഎഫ് പ്രതിനിധികളായ
പ്രവീൺ പിള്ള, അനന്തു നായർ , ചന്ദ്ര ബാബു, ബിജു കെ നായർ തുടങ്ങിയവർ ആണ് സന്ദർശിച്ചത്. ഓപ്പറേഷൻ കാവേരിക്കും കേന്ദ്ര ഗവണ്മെന്റ്ന്റെ എല്ലാ പ്രവർത്തനങ്ങൾക്കും പൂർണ്ണ പിന്തുണ അറിയിച്ച ഐഓഎഫ് പ്രവർത്തകർ സൗദി അറേബ്യയിൽ ജീവിക്കുന്ന പ്രവാസിളുടെ പ്രശ്നങ്ങൾ മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തി. തുടർന്ന് എല്ലാ പ്രശ്നങ്ങൾക്കും അനുഭാവപൂര്ണമായ പരിഹാരങ്ങൾ കാണാമെന്നും മന്ത്രി ഐഓഎഫ് പ്രതിനിധികൾക്ക് ഉറപ്പ് നൽകി.