ഓൺലൈൻ ട്യൂഷൻ മേഖലയിൽ മികച്ച നേട്ടവുമായി എഡ്യുഗ്രാഫ് ഇന്ത്യ. ഇന്ത്യയിലും ഓസ്ട്രേലിയയിലുമായി നിരവധി വിദ്യാർഥികൾക്ക് ഓൺലൈൻ ട്യൂഷൻ വഴി പഠനം എളുപ്പമാക്കിത്തീർത്ത ഈ സ്ഥാപനം കേരളത്തിൽ തങ്ങളുടെ സാന്നിധ്യം വർധിപ്പിക്കാനുള്ള തയാറെടുപ്പിലാണ്. ഇതിനായി ഏജന്റുമാരെ റിക്രൂട്ട് ചെയ്യാനുള്ള നടപടികൾക്ക് തുടക്കം കുറിച്ചു.ഒന്നു മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്കാണ്
എഡ്യുഗ്രാഫ് ഓൺലൈൻ ട്യൂഷൻ നൽകുന്നത്. ആലപ്പുഴയിലും ഓസ്ട്രേലിയയിലുമാണ് ഓഫീസുകൾ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി വിദ്യാർഥികൾ ഇപ്പോൾ എഡുഗ്രാഫിൽ പഠിക്കുന്നുണ്ട്. അവർക്ക് പരീക്ഷകളിൽ മികച്ച വിജയം നേടാനും കഴിഞ്ഞിട്ടുണ്ട്.
ഇന്ത്യക്കാരാണ് അധ്യാപകരിൽ കൂടുതലും.വിദ്യാർഥികൾക്ക് മണിക്കൂറിനാണ് ഫീസ്. ഒരു മാസത്തേക്കുള്ള ഫീസ് മുൻകൂറായി നൽകണം. പരിചയസമ്പന്നരായ അധ്യാപകരാണ് കുട്ടികൾക്ക് വഴികാട്ടുന്നതെന്നതിനാൽ ഉന്നത വിജയം ഉറപ്പുവരുത്താൻ എഡ്യുഗ്രാഫിന് കഴിയുന്നു.കോവിഡ് മഹാമാരിയുടെ വ്യാപനത്തിനു മുമ്പു തന്നെ എഡ്യുഗ്രാഫ് തങ്ങളുടെ ഓൺലൈൻ പ്ലാറ്റ്ഫോമുമായി രംഗത്തെത്തിയിരുന്നതായി മാനേജിംഗ് ഡയറക്ടർ ജോജോ മാത്യു തൈപ്പറമ്പിൽ പറഞ്ഞു. കോവിഡ് കാലത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വാതിൽ അടഞ്ഞുകിടന്നപ്പോൾ കുട്ടികളുടെ രക്ഷയ്ക്കായി എഡ്യുഗ്രാഫ് പ്രവർത്തിച്ചു. ഇപ്പോൾ ലോകത്തിന്റെ എല്ലാ ഭാഗത്തു നിന്നുമുള്ള കുട്ടികൾ ട്യൂഷനുവേണ്ടി സമീപിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കോഴിക്കോട് എൻഐടിയിൽ നിന്ന് ബിടെക് പാസായ ജോജോ ഓസ്ട്രേലിയയിൽ നിന്ന് ബിസിനസ് അഡ്മിനിസ്ട്രേഷനിൽ പിജി എടുത്തിട്ടുണ്ട്. കേരളത്തിൽ എല്ലാ ജില്ലകളിലും വിദ്യാർഥികളെ റിക്രൂട്ട് ചെയ്യുന്നതിനായി ഏജന്റുമാരെ നിയമിക്കുമെന്ന് അദ്ദേഹം പറഞ്ഞു. വിവരങ്ങൾക്ക് + 91 790 2350 323 എന്ന മൊബൈൽ നമ്പറിൽ വാട്സാപ്പ് കോൾ ചെയ്യണം.
website: edugraff.com
ഇ-മെയിൽ: jojo.mathew@edugraff.com
മൊബൈൽ: +61 411 318 865