ഈ വര്‍ഷത്തെ ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്സിങ് അവാര്‍ഡിന്‍റെ അന്തിമ പട്ടികയില്‍ മലയാളികളുടെ അഭിമാനമായി ഇടുക്കി തൊടുപുഴ സ്വദേശി ജിന്‍സി ജെറിയും.
2,50,000 ഡോളര്‍ സമ്മാനത്തുകയുള്ള പുരസ്കാരത്തിന് പരിഗണിക്കുന്ന 10 പേരിലാണ് അയര്‍ലന്‍ഡിലെ ആശുപത്രിയിലെ നഴ്സായ ജിന്‍സിയും തിരഞ്ഞെടുക്കപ്പെട്ടത്.
202 രാജ്യങ്ങളില്‍ നിന്നുള്ള 52,000ത്തിലധികം എന്‍ട്രികളില്‍നിന്നാണ് അന്തിമ പട്ടിക പ്രഖ്യാപിച്ചത്. അന്താരാഷ്ട്ര നഴ്സസ് ദിനമായ മേയ് 12ന് ലണ്ടനില്‍ നടക്കുന്ന ചടങ്ങില്‍ ജേതാവാകുന്ന നഴ്‌സിന് 2,50,000 ഡോളര്‍ സമ്മാനം നല്‍കും.തൊടുപുഴ സ്വദേശി പരേതനായ ജേക്കബിന്‍റെയും ചിന്നമ്മ ജേക്കബിന്‍റെയും മകളായ ജിന്‍സി അയര്‍ലന്‍ഡിലെ മേറ്റര്‍ മീസെറകോഡിയ യൂനിവേഴ്സിറ്റി ആശുപത്രിയിലെ നഴ്സിങ് ഫോര്‍ ഇന്‍ഫക്ഷന്‍ പ്രിവന്‍ഷന്‍ ആന്‍ഡ് കണ്‍ട്രോള്‍ വിഭാഗത്തിലെ അസിസ്റ്റന്‍റ് ഡയറക്ടറാണ്.
22 വര്‍ഷമായി ആതുര സേവനത്തില്‍ സജീവമായ ജിന്‍സി കോവിഡ് സമയത്തുള്‍പ്പെടെ നടത്തിയ സേവനങ്ങള്‍ പരിഗണിച്ചാണ് അന്തിമ പട്ടികയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. നാലു വര്‍ഷത്തിനിടെ മെഡിക്കല്‍ മേഖലയിലെ നൂതന കണ്ടുപിടിത്തത്തിന്‍റെ ഭാഗമായ ജിന്‍സി ഡിജിറ്റല്‍ സേവനങ്ങള്‍ വികസിപ്പിച്ചെടുക്കുകയും ചെയ്തു. ഐ.ടി എന്‍ജിനീയറായ ജെറി സെബാസ്റ്റ്യനാണ് ഭര്‍ത്താവ്.
മക്കള്‍: ക്രിസ്, ഡാരന്‍, ഡാനിയേല്‍. ജിന്‍സിയുടെ റോബോട്ടിക് പ്രോസസ് ഓട്ടോമേഷന് നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിരുന്നു. പൊതുജനങ്ങളുടെ വോട്ടിന്‍റെകൂടി അടിസ്ഥാനത്തിലാണ് വിജയിയെ തിരഞ്ഞെടുക്കുന്നത്. https://www.asterguardians.com/top-10-finalists-2023 എന്ന ലിങ്ക് വഴിയാണ് വോട്ട് ചെയ്യേണ്ടത്.