ഇന്ത്യന്‍ വ്യാവസായിയും റ്റാറ്റ ഗ്രൂപ്‌സിന്റെ മുന്‍ ചെയര്‍മാനുമായ രത്തന്‍ ടാറ്റയെ ഓസ്‌ട്രേലിയയുടെ പരമോന്നത ബഹുമതിയായ ഓര്‍ഡര്‍ ഓഫ് ഓസ്‌ട്രേലിയ നല്‍കി ആദരിച്ചു. ഇന്ത്യ- ഓസ്‌ട്രേലിയ ഉഭയകക്ഷി ബന്ധം ദൃഢപെടുത്തുന്നതിനുള്ള അദ്ദേഹത്തിന്റെ പ്രയത്‌നത്തിനാണ് പുരസ്‌കാരം.
വ്യവസായത്തിലും ജീവകാരുണ്യത്തിലും ഇന്ത്യയില്‍ മാത്രം പ്രമുഖനായൊരു വ്യകതിയല്ല രത്തന്‍ ടാറ്റ, അദ്ദേഹത്തിന്റെ സംഭാവന ഓസ്‌ട്രേലിയയിലും വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഇന്ത്യ-ഓസ്‌ട്രേലിയ ബന്ധത്തിനായുള്ള അദ്ദേഹത്തിന്റെ ദീര്‍ഘകാല പ്രതിബദ്ധതയ്ക്കുള്ള അംഗീകാരമായി രത്തന്‍ റ്റാറ്റയ്ക്ക് ഓര്‍ഡര്‍ ഓഫ് ഓസ്‌ട്രേലിയ ബഹുമതി നല്‍കുന്നതില്‍ വളരെ സന്തോഷമുണ്ടെന്ന് ട്വീറ്റ് ചെയ്ത ഓസ്‌ട്രേലിയയുടെ ഇന്ത്യയിലെ ഹൈക്കമ്മീഷണറായ ബാരി ഓ ഫാരെലാണ് ചടങ്ങിന്റെ ചിത്രങ്ങള്‍ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.