റിപ്പോർട്ടർ : സത്താർ കായംകുളം, റിയാദ്
റിയാദ്: മലാസ് പെപ്പർ ട്രീ റെസ്റ്റോറന്റ് ഹാളിൽ വച്ച് പിപിഎആർ നടത്തിയ ഇഫ്താർ മീറ്റിൽ മെമ്പർമാരെക്കൂടാതെ റിയാദിലെ സാമൂഹിക ജീവകാരുണ്യരംഗത്തെ നിരവധി പേർ പങ്കെടുത്തു.
പ്രസിഡന്റ് കരീം കാനാമ്പുറം അധ്യക്ഷത വഹിച്ച സാംസ്കാരിക സമ്മേളനത്തിൽ ഈ റമദാനിൽ ജീവ കാരുണ്യ പ്രവർത്തനത്തിൻറെ ഭാഗമായി സംഘടന നാട്ടിൽ നാൽപ്പത് നിർധനരായ മാറാ രോഗികൾക്ക് ചികിത്സാ സഹായം നല്കാൻ തീരുമാനിച്ച വിവരം രക്ഷാധികാരി അബ്ദുൽ സലാം മാറമ്പിള്ളി അറിയിച്ചു. ഇതിലേക്കുള്ള ഫണ്ടിന്റെ കൈമാറ്റം ചടങ്ങിൽ വച്ച് ഫോർക ചെയർമാൻ സത്താർ കായംകുളവും പിപിഎആർ പ്രസിഡന്റ് കരീം കാനാമ്പുറവും ചേർന്ന് ചാരിറ്റിയുടെയും പ്രോഗ്രാമിന്റേയും കൺവീനർ മുജീബ് മൂലയിലിനും പ്രോഗ്രാം ജോയിൻറ് കൺവീനർ സാജു ദേവസ്സിക്കും കൈമാറി.
വിവിധ സംഘടകളെ പ്രധിനിധീകരിച്ച് സുലൈമാൻ വിഴിഞ്ഞം (മീഡിയ ഫോറം), ഡെന്നി ജോസ് എമ്മാട്ടി (റിയ), ഷുക്കൂർ, നാസർ കല്ലറ (ഓഐസിസി), വിജയൻ നെയ്യാറ്റിൻകര (യവനിക), ഷഫീഖ് പാറയിൽ (റിയാദ് ടാക്കീസ്), ഷംനാസ് (ഡബ്ല്യൂ .എം. എഫ്. ) നസീം (ക്യാപിറ്റൽ സിറ്റി), സാബു സുൽത്താൻ (ഷിഫാ മലയാളി സമാജം) എന്നിവരും ബിസിനെസ്സ് സംരംഭകരായ നെസ്റ്റ് സലീം (എമാദ് യൂണിഫോം) നിസാമുദ്ധീൻ (ഫ്ലൈ വേ) എന്നിവരും സംഘടനയുടെ മുൻ പ്രെസിഡന്റുമാരായ അലി വാരിയത്ത്, അലി ആലുവ, സലാം പെരുമ്പാവൂർ എന്നിവരും ആശംസകൾ നേർന്നു.
ഇഫ്താറിനും തുടർ പ്രോഗ്രാമിനും എക്സിക്യൂട്ടീവ്സുകളായ മുഹമ്മദാലി മരോട്ടിക്കൽ, നിസാർ മാറമ്പിള്ളി, യാഷിർ നാനേത്താൻ, ജബ്ബാർ കോട്ടപ്പുറം, ഷെമീർ പോഞ്ഞാശ്ശേരി, ഷാനവാസ്, നിയാസ് ഇസ്മായിൽ, മുജീബ് കാലടി, ഡൊമിനിക്, നൗഷാദ് ആലുവ, ജബ്ബാർ തേങ്കായിൽ, കരീം കാട്ടുകുടി, ഹാരിസ് മേതല, റിജോ, നൗഷാദ് പള്ളേത്ത് തുടങ്ങിയവർ നേതൃത്വം നൽകി. പിപിഎആർ സെക്രട്ടറി ഉസ്മാൻ പരീത് സ്വാഗതവും ട്രഷറർ അൻവർ മുഹമ്മദ് നന്ദിയും പ്രകാശിപ്പിച്ചു.