റിപ്പോർട്ടർ : സത്താർ കായംകുളം, റിയാദ്
റിയാദ് : റിയാദ് ഇന്ത്യൻ മീഡിയ ഫോറം (റിംഫ്) വാർഷിക പൊതുയോഗം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ബത്ഹ അപ്പോളോ ഡിമോറ ഹാളിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ് ഷംനാദ് കരുനാഗപ്പള്ളി അധ്യക്ഷത വഹിച്ചു. അഷ്‌റഫ് വേങ്ങാട്ട് ഉദ്‌ഘാടനം ചെയ്തു . പ്രസിഡന്റ് ഷംനാദ് കരുനാഗപ്പള്ളി പ്രവർത്തന റിപ്പോർട്ടും ട്രഷറർ ജലീൽ ആലപ്പുഴ വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു. ചീഫ് കോർഡിൻറ്റർ നൗഫൽ പാലക്കാടൻ , വൈസ് പ്രസിഡന്റ് ഷിബു ഉസ്മാൻ , ജയൻ കൊടുങ്ങല്ലൂർ എന്നിവർ സംസാരിച്ചു.
രക്ഷധികാരികളായ അഷ്‌റഫ് വേങ്ങാട്ട്, നജീം കൊച്ചുകലുങ്ക്,വി ജെ നസറുദ്ധീൻ സുലൈമാൻ ഊരകം എന്നിവർ പുതിയ ഭരണസമതിയെ പ്രഖ്യാപിച്ചു. പ്രസിഡന്റ് ഷഫീഖ് കിനാലൂർ , ജനറൽ സെക്രട്ടറി നൗഫൽ പാലക്കാടൻ , ട്രെഷറർ ജയൻ കൊടുങ്ങല്ലൂർ , ചീഫ് കോ-ഓർഡിനേറ്റർ നാദിർ ഷാ റഹിമാൻ എന്നിവരാണ് മുഖ്യ ഭാരവാഹികൾ . വൈസ് പ്രസിഡന്റ് കനകലാൽ, ജോ. സെക്രട്ടറി ഷിബു ഉസ്മാൻ, അക്കാദമിക് കൺവീനർ സുലൈമാൻ ഊരകം, കൾച്ചറൽ കൺവീനർ മുജീബ് താഴത്തേതിൽ , ഇവൻറ് കൺവീനർ ഷംനാദ് കരുനാഗപ്പള്ളി , വെൽഫെയർ കൺവീനർ ജലീൽ ആലപ്പുഴ, മുഖ്യ രക്ഷാധികാരി വി ജെ നസറുദ്ദിൻ എന്നിവരാണ് സഹഭാരവാഹികൾ.ചടങ്ങിൽ നൗഫൽ പാലക്കാടൻ സ്വാഗതവും ജയൻ കൊടുങ്ങലൂർ നന്ദിയും പറഞ്ഞു.