സിയോള്‍: പ്രശസ്ത ദക്ഷിണ കൊറിയന്‍ പോപ് ഗായകന്‍ മൂണ്‍ബിന്നിനെ മരിച്ച നിലയില്‍ കണ്ടെത്തി. എന്‍റര്‍ടെയിന്‍മെന്‍റ് കമ്ബനിയായ ഫന്‍റാഗിയോ ആണ് മരണ വാര്‍ത്ത അറിയിച്ചത്.25 വയസ്സായിരുന്നു.
വീട്ടില്‍ മരിച്ച നിലയില്‍ മാനേജര്‍ കണ്ടെത്തുകയായിരുന്നു. മരണ കാരണം വ്യക്തമായിട്ടില്ല. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റി.
ആസ്ട്രോ എന്ന കെ-പോപ് ബാന്‍ഡിലെ അംഗമായിരുന്നു. 2016ല്‍ ആസ്ട്രോയില്‍ ചേരുന്നതിന് മുമ്ബ് ബാലതാരമായിരുന്നു മൂണ്‍ബിന്‍. ബുസാന്‍ നഗരത്തില്‍ അടുത്ത മാസം നടക്കാനിരിക്കുന്ന സംഗീത പരിപാടിക്കായി തയാറെടുക്കവെയാണ് അന്ത്യമുണ്ടായിരിക്കുന്നത്.