മലയാളിയുടെ പ്രീയ കലാകാരൻ കലാഭവൻ മണിയെ അനുസ്മരിക്കുന്നതിൻറെ ഭാഗമായാണ് സിഡ്നിയിൽ നാടൻ പാട്ടുകളുടെ കലാസന്ധ്യ സംഘടിപ്പിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.ഏപ്രിൽ 22 ശനിയാഴ്ച വൈകിട്ട് 5 മണിക്ക് സിഡ്നിയിലെ സ്റ്റാൻഹോപ് ഗാഡൻസിലെ സെൻറ് ജോൺ XXIII കാതോലിക് കോളേജ് ഹാളിലാണ് കലാസന്ധ്യ സംഘടിപ്പിച്ചിരിക്കുന്നത്.നാടൻ പാട്ടിൻറെ ഓർമകൾ ഓസ്ട്രേലിയൻ മലയാളികളിലേക്കെത്തിക്കാൻ ലക്ഷ്യമിട്ടുള്ള കലാസന്ധ്യയിൽ സജു കൊടിയൻ, രഞ്ചു ചാലക്കുടി തുടങ്ങിയ പ്രശസ്ത കലാകാരൻമാർ പങ്കെടുക്കും.
സിഡ്നിയിലെ നിരവധി കലാകാരന്മാർ കലാസന്ധ്യയിൽ പരിപാടികൾ അവതരിപ്പിക്കുമെന്ന് സംഘാടകസമിതി അറിയിച്ചു. കലാസന്ധ്യക്കൊപ്പം സ്വാദിഷ്ടമായ നാടൻ ഭക്ഷ്യമേളയും സംഘടിപ്പിച്ചിട്ടുണ്ട്.കൂടുതൽ വിവരങ്ങൾക്ക് അനീഷ് കുമാർ- 0470642160, ഡിക്സൺ ജോസഫ്- 0481833680 എന്നിവരെ ബന്ധപ്പെടാവുന്നതാണ്. ടിക്കറ്റുകൾ https://indriappam.au/ എന്ന വെബ്സൈറ്റിൽ നിന്നും ലഭിക്കും.