പീവീസ് മീഡിയയുടെ നിർമ്മാണത്തിൽ ശ്രീ. ഷിജു കൊരട്ടി രചനയും ആലാപനവും നടത്തി ശ്രീ അനൂപ് പള്ളാതിരിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ‘പൊന്നൂന്റെ അച്ഛൻ’ എന്ന ദൃശ്യാവിഷ്കാരം പ്രേക്ഷകഹൃദയങ്ങൾ കീഴടക്കി മുന്നോട്ട് കുതിക്കുകയാണ്. ഇതിനകം150K യിലധികം ആളുകൾ കണ്ട ഈ വീഡിയോ പ്രേക്ഷക പ്രശംസ പിടിച്ചു പറ്റുകയും ആസ്വാദകന്റെ ഹൃദയത്തിൽ ഒരു കൊച്ചു തേങ്ങൽ ബാക്കി വെക്കുകയും ചെയ്യുന്നു. നാടൻ പാട്ടിന്റെ ഈണത്തിൽ ശ്രീ ഷിജു കൊരട്ടിയുടെ ആലാപന മികവിലുള്ള ഗാനം ഏതൊരു പ്രേക്ഷകന്റെയും ഹൃദയം തൊടുമാറാണ് ചിത്രീകരിച്ചിരിക്കുന്നത്. ഗാനത്തോടൊപ്പം ആസ്വാദകരിലേക്ക് അടുത്തുനിൽക്കുന്ന അഭിനയമാണ് ഇതിലെ ഓരോ കഥാപാത്രവും കാഴ്ചവെച്ചിരിക്കുന്നത്. സംഗീത പ്രേമികളുടെ മനസ്സിൽ ഒരിടം സൃഷ്ടിക്കാൻ ആവശ്യമായതെല്ലാം ഈ ഗാനത്തിൽ ഇതിന്റെ അണിയറ പ്രവർത്തകർ ഉൾപ്പെടുത്തിയിട്ടുണ്ട്.
Direction: Anoop Pallathery
Lyrics & Music: Shiju Koratty
Producer: Peevees Media
Singer: Shiju Koratty
DOP, Editing& Colouring: Aju Peter Parackal
Orchestration: Aji Dennies
Flute: Anaswar palathingal
Studio: Denrose Chalakudy
Cast:
Sikh Sajeev
Simi Rajesh
Lakshmi Kalabavan
Ghayal
Crew: Suresh Pavithram, Rajesh Koodapuzha, Shoji Siva puram, Maya Shoji