തിരുവനന്തപുരം: കടുത്ത ചൂടിനിടെ തിരുവനന്തപുരം കിഴക്കേക്കോട്ടയിൽ തീപിടിത്തം. ബസ് വെയിറ്റിങ് ഷെഡിനോട് ചേർന്നുള്ള കടകളിലാണ് തീപിടിച്ചത്. ചായക്കടയിൽ നിന്ന് തീപടർന്നതെന്നാണ് വിവരം. നാലോളം കടകളിലേക്ക് തീപടർന്നു. ആളുകളെ ഒഴിപ്പിച്ച് സ്ഥലത്ത് തീയണക്കാൻ അഗ്നിരക്ഷാ സേന ശ്രമം തുടങ്ങി.