ഓസ്ട്രേലിയൻ മണ്ണിൽ നിന്നും പുതിയൊരു യൂട്യൂബ് ചാനലുമായി പ്രേക്ഷകർക്കിടയിലേക്ക് എത്തിയിരിക്കുകയാണ് മലയാളികളായ ബിനു ജേക്കബും പ്രിയയും. ഓസ്ട്രേലിയൻ സഫാരി എന്ന പേരിട്ടിരിക്കുന്ന തങ്ങളുടെ ചാനലിലൂടെ ഓസ്ട്രേലിയയിലെ വ്യത്യസ്തങ്ങളായ കാഴ്ചകളും, സംസ്കാരവും,ജീവിത രീതികളുമെല്ലാം കലർപ്പില്ലാതെ കാഴ്ചക്കാരിലേക്ക് എത്തിക്കുകയാണ് തങ്ങൾ ഉദ്ദേശിക്കുന്നതെന്ന് ബിനു ജേക്കബും പ്രിയയും വ്യക്തമാക്കി. മാത്രമല്ല ഓസ്ട്രേലിയയിലേക്ക് കുടിയേറുവാൻ ആഗ്രഹിക്കുന്നവർക്ക് ആവശ്യമായ ഇൻഫോർമേഷനുകളും തങ്ങളുടെ ചാനലിലൂടെ പ്രേക്ഷകരിലേക്ക് എത്തിക്കുമെന്ന് ഇവർ അറിയിച്ചു. ഓസ്ട്രേലിയൻ സഫാരി എന്ന തങ്ങളുടെ ചാനൽ യാഥാർത്ഥ്യമാക്കുന്നതിൽ സുപ്രധാന പങ്ക് വഹിച്ച എല്ലാ സുഹൃത്തുക്കൾക്കും ശ്രീ. ബിനു ജേക്കബ് നന്ദി അറിയിച്ചു.
ഓസ്ട്രേലിയൻ സഫാരിയുടെ പുത്തൻ വീഡിയോകൾക്കായി ഏവർക്കും കാത്തിരിക്കാം