ന്യൂയോര്‍ക്ക്: അമേരിക്കയില്‍ ചൈനയുടെ രഹസ്യ പൊലീസ് സ്‌റ്റേഷന്‍. ന്യൂയോര്‍ക്കിലെ മന്‍ഹട്ടനിലുള്ള ചൈനാടൗണിലാണ് ചൈനയുടെ രഹസ്യ ചൈനീസ് പൊലീസ് സ്റ്റേഷന്‍. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്ത് വന്നതിന്റെ അടിസ്ഥാനത്തില്‍ രണ്ടു ചൈനീസ് പൗരന്മാരെ യുഎസ് അറസ്റ്റ് ചെയ്തു. ഓവര്‍സീസ് പൊലീസ് സ്റ്റേഷനുകള്‍ എന്ന പേരില്‍ അറിയപ്പെടുന്ന ചൈനീസ് രഹസ്യ പൊലീസ് സ്റ്റേഷനുകള്‍ നേരത്തെ തന്നെ കുപ്രസിദ്ധമാണ്. ചൈനീസ് വംശജരുള്ള പല രാജ്യങ്ങളിലായി നൂറിലധികം ഇത്തരം സ്റ്റേഷനുകളുണ്ടെന്ന് കഴിഞ്ഞ വര്‍ഷം അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.