ഖാര്‍ത്തൂം: സൈന്യവും അര്‍ധസൈനികരും തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന സുഡാനില്‍ ഇരു വിഭാഗവും തമ്മിള്ള സംഘര്‍ഷം വീണ്ടും രൂക്ഷമായി.നേരത്തെ ഇരുവിഭാഗവും മൂന്നുമണിക്കൂര്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സംഘര്‍ഷം വീണ്ടും രൂക്ഷമായത്. ഇതോടെ യുദ്ധത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 100 കടന്നു. സെന്‍ട്രല്‍ കമ്മിറ്റി ഓഫ് സുഡാന്‍ ഡോക്ടേഴ്സ് നല്‍കുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം രണ്ടു ദിവസത്തെ സംഘര്‍ഷത്തിനിടെ 97 സാധാരണക്കാന്‍ കൊല്ലപ്പെട്ടു.
നൂറു കണക്കിന് സാധാരണക്കാര്‍ക്കാണ് സംഘര്‍ഷത്തില്‍ പരിക്കേറ്റത്. ഇന്ന് രാവിലെയും ഖാര്‍ത്തൂമിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് അതിരൂക്ഷമായ വെടിയൊച്ചകള്‍ കേട്ടതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
സംഘര്‍ഷം രൂക്ഷമാതോടെ സിവിലിയന്‍ പലായന സാധ്യത മുന്നില്‍കണ്ട് അയല്‍ രാജ്യങ്ങള്‍ അതിര്‍ത്തി അടക്കുമോ എന്ന് ആശങ്കയും നിലനില്‍ക്കുന്നുണ്ട്. ഇതോടെ ആഫ്രിക്കന്‍ രാജ്യങ്ങളുടെ സഖ്യമായ ഇന്റര്‍ഗവണ്‍മെന്‍റല്‍ അതോരിറ്റി ഓണ്‍ ഡെവലൊപ്മെന്‍റ് (ഐ.ജി.എ.ഡി) സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി അടിയന്തര യോഗം വിളിച്ചു. മധ്യസ്ഥ ശ്രമങ്ങള്‍ക്കായി കെനിയ, ദക്ഷിണ സുഡാന്‍, ജിബൂത്തി പ്രസിഡിന്‍റുമാരെ ഉടന്‍ ഖാര്‍ത്തൂമിലേക്ക് അയക്കാനും പദ്ധതിയുണ്ട്.