മെൽബൺ: മെൽബൺ സെന്റ് മേരിസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പത്താം വാർഷികത്തിനോടനുബന്ധിച്ച്, ഓസ്ട്രേലിയായിലെ ഏക വിശുദ്ധയായ സെന്റ് മേരി മക്കിലപ്പിന്റെ കബറിടത്തിങ്കലേയ്ക്ക് ഏപ്രിൽ 18,19,20 തീയതികളിലായി സംഘടിപ്പിച്ചിരിക്കുന്ന വിശുദ്ധ തീർഥാടനവും സിഡ്നി സിറ്റി ടൂറും മെൽബൺ സീറോ മലബാർ രൂപതയുടെ പ്രഥമ ബിഷപ്പായ അഭിവന്ദ്യ മാർ ബോസ്കോ പുത്തൂർ പിതാവ് മെൽബണിലെ ക്രെഹിബേണിൽ നിന്നും ഫ്ലാഗ് ഓഫ് ചെയ്യും.
18-ാം തീയതി രാവിലെ മെൽബണിൽ നിന്നും രണ്ട് ബസുകളിലായാണ് യാത്ര ആരംഭിക്കുന്നത്. 19-ാം തീയതി രാവിലെ വിശുദ്ധ മേരി മക്കിലപ്പിന്റെ കബറിടം സന്ദർശിച്ച് വിശുദ്ധ കുർബാനയർപ്പിക്കും. തുടർന്ന്, സിഡ്നിയുടെവശ്യതയാർന്ന നഗരക്കാഴ്ചകൾ ആസ്വദിക്കുവാനും, രാത്രിയാമങ്ങൾ ചെലവിടുന്നതിനുമായി സിഡ്നി സിറ്റി ടൂർ ഉണ്ടായിരിക്കും. ഓസ്ട്രേലിയായിലെ പ്രസിദ്ധമായ Mercure 4 Star Hotel -ലാണ് താമസസൗകര്യം ഒരുക്കിയിക്കുന്നത്.
ഇടവക വികാരി ഫാ. അഭിലാഷ് കണ്ണാമ്പടം പത്താം വാർഷികം ജനറൽ കൺവീനർ ഷിനോയ് മഞ്ഞാങ്കൽ, കൈക്കാരന്മാരായ ആശിഷ് സിറിയക് വയലിൽ, നിഷാദ് പുലിയന്നൂർ എന്നിവരുടെയും ഫിലിപ്സ് എബ്രഹാംകുരീക്കോട്ടിൽ , ലാൻസ്മോൻ വരിക്കശ്ശേരിൽ എന്നിവർ കോർഡിനേറ്റർമാരായ കമ്മിറ്റിയുടെയും നേതൃത്വത്തിൽ യാത്രയ്ക്കാവശ്യമായ വിപുലമായ ഒരുക്കങ്ങൾ നടത്തി വരുന്നു.