ന്യൂയോര്‍ക്ക് : ടൈം മാഗസിന്റെ 2023ലെ ലോകത്ത് ഏറ്റവും സ്വാധീനം ചെലുത്തിയ 100 വ്യക്തികളുടെ പട്ടികയില്‍ ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാനും സംവിധായകന്‍ എസ്.എസ്.
രാജമൗലിയും. എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദി, നടിയും മോഡലും ടെലിവിഷന്‍ അവതാരികയുമായ പദ്മ ലക്ഷ്മി എന്നീ ഇന്ത്യന്‍ വംശജരും പട്ടികയില്‍ ഇടംനേടി. സല്‍മാന്‍ റുഷ്ദിയുടെ മുന്‍ ഭാര്യ കൂടിയാണ് പദ്മ.
യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍, ചാള്‍സ് മൂന്നാമന്‍ രാജാവ്, മോഡല്‍ ബെല്ലാ ഹാഡിഡ്, ശതകോടീശ്വരനും ട്വിറ്റര്‍ ഉടമയുമായ ഇലോണ്‍ മസ്ക്, ഗായിക ബിയോണ്‍സെ, നടന്‍മാരായ ഓസ്റ്റിന്‍ ബട്‌ലര്‍, മൈക്കല്‍ ബി ജോര്‍ഡാന്‍, കോളിന്‍ ഫാരല്‍, നടിമാരായ ഡ്രൂ ബാരിമോര്‍, സല്‍മാ ഹായക്, റാപ്പ് ഗായിക ഡോജാ ക്യാറ്റ്, യുക്രെയിന്‍ പ്രസിഡന്റ് വൊളൊഡിമിര്‍ സെലെന്‍സ്കിയുടെ പത്നി ഒലേന, റഷ്യയില്‍ ചാരവൃത്തി ആരോപിക്കപ്പെട്ട് അറസ്റ്റിലായ ദ വാള്‍സ്ട്രീറ്റ് ജേണലിന്റെ റിപ്പോര്‍ട്ടര്‍ ഇവാന്‍ ഗെര്‍ഷ്‌കോവിച്, ബ്രസീല്‍ പ്രസിഡന്റ് ലൂല ഡ സില്‍വ, ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസ്, ജാപ്പനീസ് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ, ജര്‍മ്മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ്, ഫുട്‌ബോള്‍ താരങ്ങളായ ലയണല്‍ മെസി, കൈലിയന്‍ എംബാപ്പെ തുടങ്ങിയവരും പട്ടികയിലുണ്ട്.