ഫ്രാന്‍സില്‍ രണ്ട് കെട്ടിടങ്ങള്‍ തകര്‍ന്നുവീണ് എട്ട് പേരെ കാണാതായി.പരിക്കേറ്റ അഞ്ച് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കെട്ടിടാവശിഷ്ടങ്ങള്‍ക്കിടെ കുടുങ്ങിയെന്ന് കരുതുന്നവരെ രക്ഷാപ്രവര്‍ത്തകര്‍ പേര് ചൊല്ലി വിളിക്കുന്നുണ്ടെങ്കിലും പ്രതികരണങ്ങളൊന്നും ലഭിച്ചില്ല.
സ്ഫോടനത്തെത്തുടര്‍ന്ന് സമീപത്തുണ്ടായിരുന്ന മറ്റൊരു കെട്ടിടം ഭാഗികമായി തകര്‍ന്നുവീണു. അപകടം നടന്നുയടന്‍ സമീപത്തുള്ള 30-ഓളം കെട്ടിടങ്ങള്‍ രക്ഷാപ്രവര്‍ത്തകര്‍ ഒഴിപ്പിച്ചു.കെട്ടിടങ്ങളില്‍ നിന്ന് പുക ഉയരുന്നത് തുടരുകയാണെന്നും രക്ഷാപ്രവര്‍ത്തനത്തിനായി പ്രത്യേകം പരിശീലനം ലഭിച്ച സ്നിഫര്‍ നായകളെ നിയോഗിച്ചെന്നും അധികൃതര്‍ അറിയിച്ചു.