ഓട്ടവ: കാനഡയില്‍ ക്ഷേത്രച്ചുമരില്‍ ഇന്ത്യാവിരുദ്ധ മുദ്രാവാക്യം എഴുതിവെച്ച സംഭവത്തില്‍ വിന്‍ഡ്സര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.നോര്‍ത്ത് വേ അവന്യൂവിലെ ക്ഷേത്രത്തിന്റെ പുറംചുമരിലാണ് വിദ്വേഷം പ്രചരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഹിന്ദുവിരുദ്ധ, ഇന്ത്യവിരുദ്ധ മുദ്രാവാക്യങ്ങള്‍ എഴുതിയത്.സ്വാമിനാരായണ്‍ ക്ഷേത്രച്ചുമരിലാണ് സംഭവം. അതേസമയം, പ്രതികള്‍ എന്ന് കരുതുന്ന രണ്ടുപേര്‍ അര്‍ധരാത്രിയില്‍ പ്രദേശത്ത് എത്തുന്നതിന്റെ വിഡിയോ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഒരാള്‍ ക്ഷേത്രച്ചുമരില്‍ എഴുതുന്നതും മറ്റൊരാള്‍ നിരീക്ഷിക്കുന്നതുമാണ് ദൃശ്യങ്ങളില്‍ ഉള്ളത്.ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് ഇന്ത്യന്‍ വിദേശ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി ആവശ്യപ്പെട്ടു.