മെൽബൺ : നാൽപ്പത്തിമൂന്ന് വർഷങ്ങൾക്ക് മുൻപ് ചേർത്തല ഉഴുവയിൽ നിന്നും മെൽബണിൽ സ്പ്രിംഗ് വെയിലിൽ താമസമാക്കിയിരുന്ന നെയ്യാരപ്പള്ളി ജോയി വർക്കി (72) അന്തരിച്ചു. വൃക്ക സംബ്ധമായ അസുഖത്തെ തുടർന്ന് നാട്ടിൽ കുറെ നാളായി ചികിൽസയിലായിരുന്നു.ചൊവ്വാഴ്ച വെളുപ്പിനായിരുന്നു അന്ത്യം. എർണാകുളം ആസ്റ്റർ മെഡിസിറ്റിയിലായിരുന്നു അസുഖബാധയെ തുടർന്ന് പ്രവേശിപ്പിച്ചിരുന്നത്. മെൽബൺ തുള്ളാമറൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിലെ സെക്യൂരിറ്റി ഡിവിഷനിലെ ജീവനക്കാരനായിരുന്നു അന്തരിച്ച ജോയി. ശവസംസ്കാരം 28/03/ 23 ന് ചൊവ്വാഴ്ച വൈകീട്ട് ചേർത്തല ഉഴുവ സെൻറ്. അന്നാസ് പള്ളിയിൽ വച്ച് നടത്തപ്പെട്ടു. പരേതന്റെ ഭാര്യ ഏലിയാമ്മ ചങ്ങനാശ്ശേരി ചിറ്റേടത്ത് കുടുംബാംഗമാണ്. മക്കൾ ജോളി ജോയി (മെൽബൺ) ജൂലി അജോ (മെൽബൺ) എന്നിവരാണ്.