റിപ്പോർട്ടർ : സത്താർ കായംകുളം, റിയാദ്
റിയാദ് : മുൻവർഷങ്ങളിൽ എന്ന പോലെ പയ്യന്നൂർ സൗഹൃദ വേദി, റിയാദിന്റെ പുണ്യ മാസമായ റമദാനിലെ നോമ്പുതുറ, ആദ്യ ദിനത്തിൽ തന്നെ ബത്ത ക്ലാസിക്ക് ഹാളിൽ വച്ച് സംഘടിപ്പിച്ചു. ജോയിന്റ് സെക്രട്ടറി സുബൈർ റവാബി ആമുഖപ്രസംഗം നടത്തിയ ചടങ്ങിൽ ജനറൽ സെക്രട്ടറി സിറാജ് തിഡിൽ സ്വാഗതവും, പ്രസിഡന്റ് സനൂപ് കുമാർ അധ്യക്ഷത വഹിക്കുകയും ചെയ്തു. റിയാദ് ഇന്ത്യൻ ഇസ്ലാഹി സെന്റർ പ്രബോധനസമിതി സെൻട്രൽ ദഅവാ വിഭാഗം ജനറൽ കൺവീനറും, വാഗ്മിയുമായ ബഷീർ സല്ലാഹി റമദാൻ സന്ദേശം കൈമാറുകയും ചെയ്തു.
പി. എസ്. വി മുഖ്യഉപദേശകസമിതി അംഗം അബ്ദുൽ മജീദ്, പ്രവാസി ഭാരതീയ പുരസ്‌കാരജേതാവ് ശിഹാബ് കൊട്ടുകാട്, സത്താർ കായംകുളം (എൻ. ആർ. കെ ), വിജയൻ നെയ്യാറ്റിൻകര (ഫോർക), നസ്റുദീൻ. വി. ജെ (മീഡിയ), അലക്സ് കൊട്ടാരക്കര ( കൊട്ടാരക്കര പ്രവാസി അസോസിയേഷൻ പ്രസിഡന്റ് ), വേദി വൈസ് പ്രസിഡന്റ് കാസിം, വേദി മുതിർന്ന അംഗവും, സി.എച്ച്. ഡയാലിസിസ് സെന്റർ ചെയർമാൻ മുഹമ്മദ് സാലി എന്നിവർ ചടങ്ങിൽ ആശംസകൾ അറിയിച്ചു.
തുടർന്ന് റമദാൻ സന്ദേശത്തെപ്പറ്റി ആസ്പദമാക്കി ഉമ്മർ (തനിമ) നടത്തിയ പ്രശ്നോത്തരിയിൽ വിജയികളായ ഇബ്രാഹിം,അബ്ദുൽ ജലീൽ, നവാസ് എന്നിവർക്ക് സഫീർ വണ്ടൂർ, സുബൈർ, അബ്ദുൽ റഹ്മാൻ എന്നിവർ പി. എസ്. വി യുടെ സ്നേഹോപഹാരങ്ങൾ നൽകി. 2022 വർഷത്തെ എസ്. എസ്. എൽ. സി വിജയിയായ ജിഷ്ണു സനൂപ്, പ്ലസ് 2 വിജയികളായ അശ്വതി. കെ. നായർ, നിവേദിത ദിനേഷ് എന്നിവർക്ക് ശിഹാബ് കൊട്ടുകാട്, സത്താർ കായംകുളം, പ്രിയ സനൂപ് എന്നിവർ വേദിയുടെ ആശംസാഫലകം കൈമാറി.നാസർ കല്ലറ, ഇരുന്നൂറിൽ അധികം വരുന്ന വേദി പ്രവർത്തകർ എന്നിവർ പങ്കെടുത്ത ചടങ്ങിന് തമ്പാൻ. വി. വി, റഫീഖ്, ജഗദീപ്, അബ്ദുൽ റഹ്മാൻ, അനൂപ്, ദീപു, ഉണ്ണിക്കുട്ടൻ, ഹരിനാരായണൻ, വരുൺ, മുഹമ്മദ് ഇസാഖ്, ജുനൈദ്, അർഷാദ് കാനായി, അബ്ദുൽ ബാസിത്ത്, അബ്ദുൽ ഖാദർ, അബ്ദുൽ വഹാബ്, ഇസ്മായിൽ എന്നിവർ നേതൃത്വം നൽകി. ട്രഷറർ കൃഷ്ണൻ ചടങ്ങിന് നന്ദി പറഞ്ഞു.