നാഷ്‌വില്‍(അമേരിക്ക): അമേരിക്കന്‍ സംസ്ഥാനമായ ടെന്നിസിയില്‍ സ്കൂളിലുണ്ടായ വെടിവയ്പില്‍ മൂന്നു വിദ്യാര്‍ഥികളും രണ്ട് മുതിര്‍ന്നവരും കൊല്ലപ്പെട്ടു.
ടെന്നിസിയുടെ തലസ്ഥാനമായ നാഷ്‌വില്‍ നഗരത്തിലെ കവനന്‍റ് സ്കൂളിലാണു പ്രാദേശികസമയം ഇന്നലെ രാവിലെ വെടിവയ്പുണ്ടായത്. ഏറ്റുമുട്ടലില്‍ അക്രമിയും കൊല്ലപ്പെട്ടതായി പോലീസ് അറിയിച്ചു. പ്രീസ്കൂള്‍ മുതല്‍ ആറാം ഗ്രേഡ് വരെയുള്ള സ്കൂളാണിത്.