റിപ്പോർട്ടർ : സത്താർ കായംകുളം, റിയാദ്
ഷിഫ മലയാളി സമാജം അംഗങ്ങൾക്കും സൗദിയിലുള്ള അവരുടെ കുടുംബാംഗങ്ങൾക്കും ചികിത്സക്കും അനുബന്ധ ചിലവുകൾക്കും 60% വരെ അധിക ഡിസ്കൗണ്ട് നൽകുന്നതാണ്കെയർ പ്ലസ് കാർഡ് ഇൻഷുറൻസ് ഇല്ലാത്ത വരും വിസിറ്റിംഗ് വിസയിൽ ഉള്ളവർ ഉൾപ്പെടെ എല്ലാവർക്കും ഒരു വർഷത്തെ ചികിത്സ ആനുകൂല്യങ്ങൾ ആണ് കാർഡിലൂടെ ലഭിക്കുക കെയർ പ്ലസ് കാർഡ് ശിഫയിലുള്ള സാധാരണ തൊഴിലാളികൾക്ക് വർദ്ധിച്ചുവരുന്ന ചികിത്സ ചെലവുകളിൽ നിന്ന് വലിയ ആശ്വാസമാകും എന്ന് പ്രസിഡൻറ് സാബു പത്തടി പറഞ്ഞു സമീർ പോളി ക്ലിനിക് പ്രതിനിധി അക്ബർ വേങ്ങാടിൽ നിന്ന് സെക്രട്ടറി പ്രകാശ് ബാബു വടകര ഹനീഫ കൂട്ടായി എന്നിവർ ചേർന്ന് കാർഡ് ഏറ്റുവാങ്ങി ചടങ്ങിൽ രക്ഷാധികാരികളായ അശോകൻ ചാത്തന്നൂർ , മോഹനൻ കരുവാറ്റ, ഫിറോസ് പോത്തൻകോട്, ബിജു മടത്തറ ,മധു വർക്കല ,വർഗീസ് ആളുക്കാരൻ . സലീഷ് , ഉമ്മർ പട്ടാമ്പി, കുഞ്ഞുമുഹമ്മദ് , ബിനീഷ്, മണി ആറ്റിങ്ങൽ ,ദിലീപ് പൊൻകുന്നം . സൂരജ് ചാത്തന്നൂർ എന്നിവർ പങ്കെടുത്തു