റിപ്പോർട്ടർ : സത്താർ കായംകുളം, റിയാദ്
റിയാദ്: മുക്കം ഏരിയ സർവീസ് സൊസൈറ്റി (മാസ്) പ്രവർത്തകരുടെയും കുടുംബാംഗങ്ങളുടെയും ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു. എക്സിറ്റ് 18 ദുർറത്തുൽ മനാഖ് ഇസ്തിറാഹയിൽ നടന്ന പരിപാടി മൈമൂന അബ്ബാസ് ഉൽഘാടനം ചെയ്തു. മാസ് ആക്റ്റിംഗ് പ്രസിഡണ്ട് എം ടി ഹർഷദ് അധ്യക്ഷനായി. ഫോർക്ക ചെയർമാൻ സത്താർ കായംകുളം,ഒ. ഐ.സി.സി ജനറൽ സെക്രട്ടറി അബ്ദുല്ല വല്ലാഞ്ചിറ, കോഴിക്കോടൻസ് ചീഫ് ഓർഗനൈസർ സഹീർ മുഹ്‌യുദ്ധീൻ, മാസ് രക്ഷാധികാരി കെ സി ഷാജു എന്നിവർ സംസാരിച്ചു. ശിഹാബ് കൊട്ടുകാട്, ഷഫീഖ് കിനാലൂർ, അൻവർ ശരീഫ്, നാദിർഷ കൊച്ചിൻ, മാസ് രക്ഷാധികാരികളായ ഉമ്മർ മുക്കം, ശിഹാബ് കൊടിയത്തൂർ, ട്രഷറർ എം കെ ഫൈസൽ എന്നിവർ സന്നിഹിതരായിരുന്നു.
മാസ് പ്രവർത്തകർക്കായി നടപ്പാക്കുന്ന സ്‌കിൽ ബൂസ്റ്റിംഗ് പ്രോഗ്രാമിന്റെ രെജിസ്ട്രേഷൻ ഉൽഘാടനം മാസ് സാംസ്‌കാരിക വകുപ്പ് കൺവീനർ യതി മുഹമ്മദ് നിർവഹിച്ചു. മികച്ച പ്രവർത്തനം കാഴ്ചവെച്ച മാസ് പ്രവർത്തകരായ കെ പി ജബ്ബാർ, പി പി യൂസുഫ്, സുബൈർ കാരശ്ശേരി എന്നിവരെ ചടങ്ങിൽ ആദരിച്ചു. മാസ് മെമ്പർമാർക്കിടയിൽ നടപ്പിലാക്കുന്ന മാസാന്ത സമ്പാദ്യ കുറിയുടെ ആദ്യ നറുക്കെടുപ്പിന് കൺവീനർ സി കെ സാദിഖ് ചടങ്ങിൽ നേതൃത്വം നൽകി.
എൻ കെ ഷമീം, മുസ്തഫ നെല്ലിക്കാപറമ്പ്, സലാം പേക്കടൻ, സി.ടി സഫറുള്ള, ഷമീൽ കക്കാട്, മനാഫ് കാരശ്ശേരി, ഹാറൂൺ കാരക്കുറ്റി, ഷംസു കാരാട്ട്, ഹാസിഫ് കാരശ്ശേരി, അലി പേക്കാടൻ, മുഹമ്മദ് കൊല്ലളത്തിൽ, ഇസ്ഹാഖ് മാളിയേക്കൽ, ശാഹുൽ ഹമീദ്, അഫീഫ് കക്കാട്, അബ്ദുൾനാസർ പുത്തൻപീടിയേക്കൽ, മൻസൂർ എടക്കണ്ടി, മുസ്തഫ സൗത്ത് കൊടിയത്തൂർ,ആരിഫ് കക്കാട്, കുട്ട്യാലി പന്നിക്കോട്, ഫവാസ് വലിയപറമ്പ്, അസൈൻ എടത്തിൽ, വിനോദ് നെല്ലിക്കാപറമ്പ്, നിയാസ്,അയ്യൂബ്, റഷീദ് കറുത്തപറമ്പ്, ജിജിൻ നെല്ലിക്കാപറമ്പ് , തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. മാസ് ജനറൽ സെക്രട്ടറി സുഹാസ് ചേപ്പാലി സ്വാഗതവും ജനറൽ കൺവീനർ സുബൈർ കാരശ്ശേരി നന്ദിയും പറഞ്ഞു.