റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിനെ പാട്ടുകളിലൂടെ വിമര്‍ശിച്ചിരുന്ന സംഗീതജ്ഞന്‍ ഡിമ നോവ(35) വോള്‍ഗ നദിയില്‍ വീണ് മരിച്ചു.
സഹോദരനും മൂന്ന് സുഹൃത്തുക്കള്‍ക്കുമൊപ്പം തണുത്തുറഞ്ഞ വോള്‍ഗ നദി മുറിച്ചു കടക്കാന്‍ ശ്രമിക്കവെ മഞ്ഞ് പാളി തകര്‍ന്ന് വീഴുകയായിരുന്നെന്നാണ് പ്രാഥമിക വിവരം. ഡിമയ്‌ക്കൊപ്പം നദിയില്‍ വീണ മൂന്ന് സുഹൃത്തുക്കളില്‍ ഒരാളും മരിച്ചു.
ഡിമിട്രി സ്വിര്‍ഗനൊവ് എന്നാണ് റഷ്യയിലെ ജനപ്രിയ യുവ ഗായകരില്‍ ഒരാളായ ഡിമയുടെ യഥാര്‍ത്ഥ പേര്. ക്രീം സോഡ എന്ന ജനപ്രിയ ഇലക്‌ട്രോണിക് ഗ്രൂപ്പിന്റെ സ്ഥാപകനാണ് ഡിമ. റഷ്യയില്‍ അധിനിവേശ വിരുദ്ധ പ്രതിഷേധങ്ങളില്‍ ഡിമയുടെ ഗാനങ്ങള്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.
‘ അക്വാ ഡിസ്‌കോ ‘ എന്ന ഗാനം ഏറ്റവും ജനപ്രിയവും വിവാദവും സൃഷ്ടിച്ചതാണ് . യുക്രെയിനിലെ അധിനിവേശത്തിന് പുറമേ പുട്ടിന്റെ 1.3 ബില്യണ്‍ വിലമതിക്കുന്ന മാളികയേയും ഡിമ ഗാനത്തിലൂടെ വിമര്‍ശിച്ചു. ഇതിനിടെയാണ് അപ്രതീക്ഷിത വിയോഗം.