റിപ്പോർട്ടർ :സത്താർ കായംകുളം, റിയാദ്
റയിൽവേ പാസഞ്ചേഴ്സ് ആമിനിറ്റി ചെയർമാൻ ശ്രീ. P K. കൃഷ്ണദാസിന്റെ ഓച്ചിറ റയിൽവേ സ്റ്റേഷൻ സന്ദർശന വേളയിൽ.
ഓച്ചിറ റയിൽവേ സ്റ്റേഷനിൽ കൊറോണയ്ക്ക് മുൻപ് പല ട്രയിനുകൾക്കും സ്റ്റോപ്പുണ്ടായിരുന്നു.
പിന്നീട് അത് റദ്ദാക്കി.
റദ്ദാക്കിയ സ്റ്റോപ്പുകൾ പുന: സ്ഥാപിക്കുക, സ്റ്റേഷനോട് ചേർന്ന് അപകടകരമായ രീതിയിൽ കാണപ്പെടുന്ന ആഴമേറിയ കുഴി ഭിത്തികെട്ടി സംരക്ഷിക്കുകയും അതിർത്തി വേലി കെട്ടുകയും ചെയ്ത് യാത്രക്കാർക്ക് സുരക്ഷ ഒരുക്കുക, ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ കൂടുതൽ മേൽക്കൂര നിർമ്മിക്കുക, സ്റ്റേഷനിൽ എത്തുന്ന യാത്രക്കാർക്ക് കുടിവെളള സൗകര്യമൊരുക്കുക, തുടങ്ങിയ വിവിധ ആവശ്യങ്ങൾ അദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെടുത്തി. പല കാര്യങ്ങളും പെട്ടന്ന് പരിഹരിക്കാമെന്ന് അദ്ദേഹം ഉറപ്പ് നൽകി. ശ്രീ. അയ്യാണിക്കൽ മജീദ്, ബാബു കൊപ്പാറ,
സെബി,ബിനു, അബ്ദുൾ ഷുക്കൂർ അൽ-ഖാസിമി, റജി ആർ കൃഷ്ണ,ലത്തീഫ ബീവി, മെഹർ ഖാൻ, ഈസാ ക്കുട്ടി, കേശവപിള്ള , ഉദയഭാനു, മാലു മേൽ സുരേഷ്, അജിത്, അബ്ദുൾ റഹ്മാൻ , നൂഹ് മൗലവി ,സിറാജുദ്ദീൻ തുടങ്ങി വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക പ്രവർത്തകർ പങ്കെടുത്തു.