കൊച്ചി : ഒമാൻ-കൊച്ചി എയർ ഇന്ത്യ വിമാനത്തിൽ സഹയാത്രികയോട് അപമര്യാദയായി പെരുമാറിയ യുവാവ് അറസ്റ്റിൽ. ആലപ്പുഴ നൂറനാട് സ്വദേശി അഖിൽ കുമാറിനെ നെടുമ്പാശ്ശേരി പൊലീസാണ് അറസ്റ്റ് ചെയ്തത്. ഒമാനിൽ നിന്നും കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ എയർ ഇന്ത്യ വിമാനത്തിൽ വച്ചാണ് അഖിൽ യുവതിയോട് അപമര്യാദയായി പെരുമാറിയത്. മദ്യലഹരിയിൽ അഖിൽ കയറിപ്പിടിച്ചെന്നാണ് യുവതിയുടെ പരാതി. യുവതി പരാതിപ്പെട്ടതോടെ നെടുമ്പാശ്ശേരി വിമാനത്താവള അധികൃതർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.