കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ മൂന്ന് വ്യത്യസ്ത കേസുകളിലായി 1.3 കോടി രൂപ മതിക്കുന്ന സ്വർണ്ണം കസ്റ്റംസ് പിടികൂടി. രണ്ടേകാൽ കിലോഗ്രാമോളം സ്വർണ്ണമാണ് പിടികൂടിയത്.
ശരീരത്തിനുള്ളിലും എയർപോഡിനുള്ളിലും വസ്ത്രങ്ങൾക്കുള്ളിലും ഗൃഹോപകരണങ്ങൾക്കിടയിലുമാണ് കൊണ്ടുവന്നത്. മലപ്പുറം കാളികാവ് സ്വദേശിയായ മുഹമ്മദ് നൂറുദ്ദിൻ,കാസറഗോഡ് സ്വദേശിയായ അബ്ദുൽ സലാം,കോഴിക്കോട് പുതുപ്പാടി സ്വദേശിയായ ഹുസൈൻ എന്നിവരാണ് പിടിയിലായത്.