തിരുവനന്തപുരം: സോഷ്യൽ മീഡിയ പരിചയപ്പെട്ട് പീഡിപ്പിച്ച കേസിൽ ദന്ത ഡോക്ടർ അറസ്റ്റിൽ. ആറ്റിങ്ങൽ ബോയ്സ് സ്കൂളിന് സമീപം സുബിനം ഹൗസിൽ സുബി എസ് നായർ (32) ആണ് അറസ്റ്റിലായത്. വിഴിഞ്ഞം എസ്എച്ച്ഒ പ്രജീഷ് ശശിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റിന് നേതൃത്വം നൽകി. വർക്കല കവലയൂരിൽ സുബീസ് ഡെന്റൽ കെയർ എന്ന സ്ഥാപനം നടത്തുകയാണ് പ്രതി എന്നു പൊലീസ് പറഞ്ഞു.
കഴിഞ്ഞ ജൂലൈയിൽ സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട 28 കാരിയായ വിദ്യാർഥിനിയെ വിഴിഞ്ഞം, കോവളം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന പരാതിയെ തുടർന്നാണ് പ്രതിയെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തതെന്ന് എസ്എച്ച്ഒ പറഞ്ഞു. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചശേഷം പകർത്തിയ വീഡിയോയുടെ പേരിൽ ഭീക്ഷണിപ്പെടുത്തിയതായും പലവട്ടം പീഡിപ്പിച്ചതായും പരാതിയുണ്ട്. പെൺകുട്ടി ഗർഭഛിദ്രത്തിന് വിധേയയായി. വിവാഹ വാഗ്ദാനത്തിൽ നിന്നും പിൻമാറിയതോടെയാണ് പെൺകുട്ടി വിഴിഞ്ഞം പൊലീസിൽ പരാതി നൽകിയത്.