ദില്ലി: ഇഎസ്ഐ കോർപ്പറേഷൻ്റെ കീഴിലുള്ള എഴുകോൺ ഇ.എസ്ഐ ആശുപത്രിയിൽ കഴിഞ്ഞ ദിവസം ആശുപത്രി ജീവനക്കാരി കൂടിയായ എഴുകോൺ സ്വദേശി ചിഞ്ചു രാജിന്റെ ഓപ്പറേഷനിൽ കടുത്ത വീഴ്ച വരുത്തിയ സംഭവത്തെ കുറിച്ച് ഉന്നതതല അന്വേഷണം നടത്താൻ കേന്ദ്ര തൊഴിൽ വകുപ്പ് മന്ത്രി ഭൂപേന്ദ്ര യാദവ് ഇ.എസ്.ഐ ഡയറക്ടർ ജനറലിന് നിർദേശം നൽകിയതായി കൊടിക്കുന്നിൽ സുരേഷ് എം.പി അറിയിച്ചു
രോഗിയുടെ ഓപ്പറേഷനു ശേഷം ഇതിനായി ഉപയോഗിച്ച ഉപകരണം കൂടി തുന്നി വച്ചത് മൂലം രോഗിയുടെ ജീവൻ അപകടവസ്ഥയിലാക്കുകയും അടിയന്തിര ശസ്ത്രക്രിയക്കായി തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയും ചെയ്ത സംഭവം ഇ.എസ്.ഐയുടെ കീഴിലുള്ള ആശുപത്രികളോടുള്ള തൊഴിലാളികളുടെ വിശ്വാസ്യത ഇടിച്ചു താഴ്ത്തിയതായി എം.പി മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി പാരലമെന്റിലെ മന്ത്രിയുടെ ഓഫീസിൽ വച്ചായിരുന്നു കൂടിക്കാഴ്ച നടത്തിയത്.