അമൃത്സര് : വിഘടനവാദി നേതാവും ഖലിസ്ഥാൻ അനുകൂലിയുമായ അമൃത്പാൽ സിങ്ങിനെ അറസ്റ്റ് ചെയ്തതായി വാരിസ് പഞ്ചാബ് ദേ നിയമോപദേശകൻ. ഷാഹ്കോട്ട് പൊലീസ് സ്റ്റേഷനിലാണ് അമൃത്പാൽ ഉള്ളതെന്നും ഇമാൻ സിങ് ഖാര പറഞ്ഞു. എന്നാൽ അമൃത്പാലിന്റെ അറസ്റ്റിനെ കുറിച്ച് പഞ്ചാബ് പൊലീസ് ഇതുവരെയും പ്രതികരിച്ചിട്ടില്ല. വ്യാജ ഏറ്റുമുട്ടലിലൂടെ അമൃത് പാലിനെ വധിക്കാനാണ് ശ്രമമെന്നാണ് അഭിഭാഷകന്റെ ആരോപണം. അമൃത്പാലിന്റെ ജീവൻ അപകടത്തിലാണെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകൾ ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് നൽകി.
പഞ്ചാബിൽ ഇന്ന് കൂടി ഇൻറർനെറ്റ് വിച്ഛേദിച്ചിരിക്കുകയാണ്. അമൃത്പാൽ സിംഗിനെ പിടികൂടാൻ സാധിക്കാത്ത സാഹചര്യത്തിലായിരുന്നു തീരുമാനം. എസ് എം എസ് സേവനവും വിച്ഛേദിച്ചിട്ടുണ്ട്. സംഘർഷ സാഹചര്യം കണക്കിലെടുത്ത് സംസ്ഥാനത്തെ വിവിധ മേഖലകളിൽ വൻ സുരക്ഷ സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.അമൃത്സര് : വിഘടനവാദി നേതാവും ഖലിസ്ഥാൻ അനുകൂലിയുമായ അമൃത്പാൽ സിങ്ങിനെ അറസ്റ്റ് ചെയ്തതായി വാരിസ് പഞ്ചാബ് ദേ നിയമോപദേശകൻ. ഷാഹ്കോട്ട് പൊലീസ് സ്റ്റേഷനിലാണ് അമൃത്പാൽ ഉള്ളതെന്നും ഇമാൻ സിങ് ഖാര പറഞ്ഞു. എന്നാൽ അമൃത്പാലിന്റെ അറസ്റ്റിനെ കുറിച്ച് പഞ്ചാബ് പൊലീസ് ഇതുവരെയും പ്രതികരിച്ചിട്ടില്ല. വ്യാജ ഏറ്റുമുട്ടലിലൂടെ അമൃത് പാലിനെ വധിക്കാനാണ് ശ്രമമെന്നാണ് അഭിഭാഷകന്റെ ആരോപണം. അമൃത്പാലിന്റെ ജീവൻ അപകടത്തിലാണെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകൾ ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് നൽകി.
പഞ്ചാബിൽ ഇന്ന് കൂടി ഇൻറർനെറ്റ് വിച്ഛേദിച്ചിരിക്കുകയാണ്. അമൃത്പാൽ സിംഗിനെ പിടികൂടാൻ സാധിക്കാത്ത സാഹചര്യത്തിലായിരുന്നു തീരുമാനം. എസ് എം എസ് സേവനവും വിച്ഛേദിച്ചിട്ടുണ്ട്. സംഘർഷ സാഹചര്യം കണക്കിലെടുത്ത് സംസ്ഥാനത്തെ വിവിധ മേഖലകളിൽ വൻ സുരക്ഷ സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.