കാബൂള്‍: താലിബാന്റെ വിദ്യാഭ്യാസനിഷേധം 30 ലക്ഷം അഫ്ഗാന്‍പെണ്‍കുട്ടികളുടെ ഭാവി ഇരുട്ടിലാക്കിയെന്ന് റിപ്പോര്‍ട്ട്.സ്കൂളില്‍ പ്രവേശനം നേടുകയും പിന്നീട് താലിബാന്റെ വിലക്കുവീണതോടെ ഇരുളടഞ്ഞ അധ്യായമായിമാറുകയും ചെയ്തതാണ് ഇതില്‍ മിക്കവരുടെയും ജീവിതം.
2021-ല്‍ അഫ്ഗാനിസ്താന്റെ അധികാരം പിടിച്ചെടുത്തതിനുശേഷം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ താലിബാന്‍ നടത്തിവരുന്നത് ക്രൂരമായ നീതിനിഷേധമാണെന്ന് ‘സേവ് ദ ചില്‍ഡ്രന്‍’ എന്ന മനുഷ്യാവകാശസംഘടനയെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് പറയുന്നു.
താലിബാന്റെ വിദ്യാഭ്യാസനിഷേധം, അഫ്ഗാന്‍പെണ്‍കുട്ടികളെ ബാലവിവാഹത്തിന് നിര്‍ബന്ധിതരാക്കുന്ന സ്ഥിതിയാണ്. സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും നേരെയുള്ള ആക്രമണവും ചൂഷണവും വര്‍ധിച്ചു. മാര്‍ച്ച് 21-ന് സ്കൂളുകള്‍ തുറക്കാനിരിക്കേ, വിദ്യാഭ്യാസം നിഷേധിച്ചതിലെ ആശങ്കയിലാണിവര്‍.