അമേരിക്കയിലെ ജിമ്മില്‍ ഇന്ത്യന്‍ സിനിമാ നടനെതിരെ ആക്രമണം. പഞ്ചാബി നടന്‍ അര്‍മാന്‍ ധലിവാളിനെ കോടാലി കൊണ്ടായിരുന്നു ആക്രമിച്ചത്. കാലിഫോര്‍ണിയയിലെ ഗ്രാന്‍ഡ് ഓക്ക് എന്ന സ്ഥലത്തെ ജിമ്മിലായിരുന്നു സംഭവം. സിനിമാ സ്റ്റൈലില്‍ നടന്ന ആക്രമണത്തിന്‍റെ ദൃശ്യങ്ങള്‍ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.
നീല നിറത്തിലുള്ള ഹുഡീസ് ധരിച്ച അക്രമകാരി ഒരു കൈകൊണ്ട് അര്‍മാനെ പിടിച്ചിരിക്കുന്നതും, കോടാലി ഉപയോഗിച്ച് ആക്രമിക്കുന്നതും കാണാം. അര്‍മാന്‍ പല തവണ വെള്ളം ചോദിക്കുന്നുണ്ട്. ആക്രമണത്തിനിടയിലും അര്‍മാന്‍ തിരിച്ച് പ്രതികരിക്കുന്നുണ്ടായിരുന്നില്ല. എന്നാല്‍ അക്രമം കടുത്തതോടെ അര്‍മാന്‍ തിരിച്ചടിച്ചു.
ആറടി ഉയരം വരുന്ന അര്‍മാന്‍ അക്രമിയെ നിലത്തടിച്ചിടുന്നതോടെ, എല്ലാവരും ഓടിക്കൂടി അക്രമിയെ പിടികൂടി. പൊലീസ് എത്തി അറസ്റ്റും രേഖപ്പെടുത്തി. ശരീരം മുഴുവന്‍ അപകടം പറ്റിയ തന്‍റെ ചിത്രവും അര്‍മാന്‍ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചു. ജോധാ അക്ബര്‍ എന്ന ചിത്രത്തില്‍ രാജ്കുമാര്‍ രത്തന്‍ സിങ് എന്ന കഥാപാത്രമാണ് അദ്ദേഹത്തിന്‍റെ കരിയറില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടത്.