സിഡ്നി: മാർച്ച് 19-ന് സിഡ്നി – സ്റ്റാൻഹോപ് ഗാര്‍ഡന്‍സിലെ സെന്റ് ജോൺ XXIII കത്തോലിക്ക കോളേജ് ഹാളിൽ വെച്ച് നടക്കുന്ന “സമ്മർ ഇൻ ഓസ്ട്രേലിയ 2023” ന്റെ ഒരുക്കങ്ങൾ പൂർത്തിയായി. സംഗീതാസ്വാദകർ നെഞ്ചേറ്റി ലാളിച്ച അനശ്വര മലയാളം, ഹിന്ദി, തമിഴ് ഗാനങ്ങൾ വീണ്ടും അഫ്സൽ, സുമി അരവിന്ദ്, റിച്ചുക്കുട്ടൻ എന്നിവരുടെ ശബ്ദത്തിൽ നിങ്ങൾക്കായി അവതരിപ്പിക്കപ്പെടുന്നു. കൂടാതെ പുതുമയേറെയുള്ള “ക്രിപ്റ്റിക്” ഷോയുമായി നിപിൻ നിരവത്തും ചേരുന്നു. നിരവധി സിനിമകൾക്ക് പശ്ചാത്തല സംഗീതമൊരുക്കിയ കീ ബോർഡിസ്റ്റ് ബിജു പൗലോസും യാസിറും ചേർന്ന് ഓർക്കസ്ട്ര കൈകാര്യം ചെയ്യുന്നു. സിനോയാണ് ലൈറ്റ് ആൻഡ് സൗണ്ട് വിഭാഗം നിയന്ത്രിക്കുന്നത്. മൂന്നു മണിക്കൂർ നീളുന്ന ഈ മെഗാ ഷോയിലേക്ക് സ്നേഹപൂർവ്വം നിങ്ങളെ ഏവരെയും സ്വാഗതം ചെയ്യുന്നു.
പരിപാടിയിൽ പങ്കെടുക്കാൻ താരങ്ങൾ ആദ്യ ഷോയുടെ വേദിയായ ബ്രിസ്ബനിൽ എത്തിച്ചേർന്നു. ബ്രിസ്ബേനും, സിഡ്നിയും കൂടാതെ അഡലൈഡ്, മെൽബൺ എന്നിവിടങ്ങളിൽ കൂടി സമ്മർ ഇൻ ഓസ്ട്രേലിയ ഷോ ചാർട് ചെയ്തിട്ടുണ്ട്.
ഓൺലൈൻ ടിക്കറ്റുകൾ ലഭിക്കാൻ ഇന്ദ്രിയപ്പം വെബ്സൈറ്റ് സന്ദർശിക്കുക:
https://indriappam.au/event/summer-in-australia/
പ്രിന്റഡ് ടിക്കറ്റുകൾ ലഭിക്കാൻ ഭാരവാഹികളെ ബന്ധപ്പെടുക:
KP ജോസ്: 0419306202,
Dixon Joseph 0434641096,
ബിനു ജോർജ് 0426848390,
കിരൺ ജെയിംസ് 0420360820