മികച്ച വിദ്യാഭ്യാസ പ്രവർത്തനും സംഘാടകനുമായിരുന്ന ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കിൽ കറ്റാനം ഇലിപ്പക്കുളം വല്ലാറ്റിൽ അബ്ദുൽ റഷീദിന്റെ സ്‌മരണാർത്ഥം പുറത്തിക്കിയ “റഷീദ് സാർ സ്‌മൃതി ” സോവനീറിന്റെ സൗദിതല പ്രകാശനം റിയാദിലെ മുസ്ലിം എഡ്യൂക്കേഷണൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ നടന്നു.
എംഇഎസ് ആലപ്പുഴ ജില്ല സെക്രട്ടറിയായും,ഇലിപ്പകുളത്തെ ഭിന്ന ശേഷിക്കാരുടെ ആശ്വാസകേന്ദ്രമായിരുന്ന ഇന്സിറ്റിറ്റ്യൂട് ഓഫ് മെന്റലി ഹാന്ഡികാപ്പ്ഡ് എന്ന സ്ഥാപനത്തിന്റെ ചെയർമാനുമായിരുന്നു റഷീദ് സാർ .
വിദ്യാഭ്യാസ രംഗത്ത് ക്രിയാത്മകമായ മാറ്റങ്ങൾക്ക് നാടിനെ സജ്ജമാക്കിയതോടപ്പം ജീവകാരുണ്യം,സാമൂഹിക സേവനം,കൃഷി തുടങ്ങി അദ്ദേഹം ഇടപെട്ട എല്ലാ മേഘലകളിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചു .സമുദായ സൗഹൃദത്തിനു ഊന്നൽ നൽകാൻ മഹല്ല് ഭാരവാഹികളെ കൂട്ടിയോജിപ്പിച്ചു അദ്ദേഹം നടത്തിയ പ്രവർത്തനം സ്തുതിർഹമാണ്. സംസാര ശേഷിയില്ലാത്തവരുടെ നാവ് , സ്നേഹം പകർന്ന മാതൃക പൊതുപ്രവർത്തകൻ, മനുഷ്യ സ്നേഹത്തിന്റെയും ഇച്ഛാശക്തിയുടെയും പ്രതീകം,സംഘാടക ശേഷിയുടെയും സ്ഥിരോത്സാഹത്തിന്റെയും ആൾരൂപം,കാലത്തിനു മുന്നേ സഞ്ചരിച്ച വിദ്യാഭ്യാസ വിചക്ഷണൻ എന്നീ നിലകളിൽ അദ്ദേഹം ആലപ്പുഴയിലെ ജനഹൃദയങ്ങളിൽ സ്ഥാനം നേടി.
റിയാദിലെ അൽമാസ് ഹോട്ടലിൽ നടന്ന ചടങ്ങിൽ റിയാദ് എംഇഎസ് പ്രസിഡന്റ് അഹമ്മദ് കോയക്ക് (സിറ്റിഫ്ലവർ) കോപ്പി നൽകി മകൻ നവാസ് അബ്ദുൽ റഷീദ് വല്ലാറ്റിൽ പ്രകാശനം നിർവഹിച്ചു. ഫൈസൽ പൂനൂർ ,എൻജിനിയർ ഹുസ്സൈൻ അലി, സത്താർ കായംകുളം, അബ്ദുറഹ്മാൻ മറായി , നിസാർ അഹമ്മദ് , ഹബീബ് റഹ്മാൻ പിച്ചെൻ , മുജീബ്റഹ്മാൻ മൂത്താട്ട് ,മുനീബ് കൊയിലാണ്ടി , മുഹമ്മദ് നിഷാൻ , മുഹമ്മദ് ഷഫീഖ് പാനൂർ ,അസ്ക്കർ അലി എന്നിവർ സംസാരിച്ചു.
എംഇഎസ് സ്റ്റേറ്റ് യൂത്ത് വിങ് വൈസ് പ്രസിഡന്റ് അബ്ദുൽ ശരീഫ് ആലുവ (സ്‌പൈസ് ജെറ്റ്) മുഖ്യ അതിഥിയായ ചടങ്ങിൽ അഹമ്മദ് കോയ അധ്യക്ഷത വഹിച്ചു. സൈനുൽ ആബിദ് വഴിക്കടവ് സ്വാഗതവും അൻവർ ഐദീദ് നന്ദിയും പറഞ്ഞു. മുഹമ്മദ് ഖാൻ പത്തനംതിട്ട , അബ്ദുൾനാസർ ഒതായി, ആഷിക് മൊയ്‌ദു എന്നിവർ നേതൃത്വം നൽകി .
റിപ്പോർട്ടർ : സത്താർ കായംകുളം, റിയാദ്