ലാഹോര്‍: പാക്കിസ്ഥാനിലെ ലാഹോറിലുള്ള പഞ്ചാബ് ലോ യൂണിവേഴ്സിറ്റി കാന്പസില് ഹോളി ആഘോഷിച്ച ഹൈന്ദവവിദ്യാര്ഥികള് ആക്രമിക്കപ്പെട്ടു.
തിങ്കളാഴ്ചയായിരുന്നു സംഭവം. ജാമിയത്ത് ഇ തുല്‍ബ എന്ന സംഘടനയിലെ അംഗങ്ങള്‍ ഹൈന്ദവ വിദ്യാര്‍ഥികളെ ഓടിച്ചിട്ടു കല്ലെറിയുന്ന വീഡിയോ പുറത്തുവന്നു.
ആഘോഷം തടയാനായി യൂണിവേഴ്സിറ്റിയിലെ ഗാര്‍ഡുകളെയും വിന്യസിച്ചതായി ആരോപിക്കപ്പെടുന്നു. അനുമതിയില്ലാതെയാണ് ആഘോഷം സംഘടിപ്പിച്ചതെന്നാണു യൂണിവേഴ്സിറ്റി പ്രതികരിച്ചത്. അതേസമയം, കേക്ക് മുറിക്കുക മാത്രമാണുണ്ടായതെന്നും നിറങ്ങള്‍ വിതറിയില്ലെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു.