തളിപ്പറമ്പ് : കാനഡയിലേക്ക് വിസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെന്ന പരാതിയില്‍ രണ്ട് പേര്‍ക്കെതിരേ തളിപ്പറമ്പ് പോലീസ് കേസെടുത്തു.
കണ്ണൂര്‍ പള്ളിക്കുന്ന് സ്വദേശി ദിവിഷിത്ത് (32), പുതിയതെരു സ്വദേശി വൈഷ്ണവ്(32) എന്നിവര്‍ക്കെതിരെയാണ് തളിപ്പറമ്പ് കൂവേരി അഷറഫി(32) ന്‍റെ പരാതിയില്‍ പോലീസ് കേസെടുത്തത്.
2018ലാണ് കേസിനാസ്പദമായ സംഭവം. കാനഡയിലേക്ക് വീസ ശരിയാക്കി തരാമെന്ന് പറഞ്ഞ് മാര്‍ച്ച് 10 മുതല്‍ 2019 ജൂലൈ മൂന്ന് വരെ 4,60,000 രൂപ തട്ടിയെടുക്കുകയായിരുന്നു. പണം കൈപ്പറ്റിയ ശേഷം ഇന്തോനേഷ്യയിലും കംബോഡിയയിലും കൊണ്ടുപോയി. എന്നാല്‍, അവിടെ എത്തിയിട്ടും പ്രതികള്‍ വിസ ശരിയാക്കി തന്നില്ലെന്ന് പരാതിയില്‍ പറയുന്നു.
രണ്ട് രാജ്യങ്ങളില്‍ താമസിക്കാനും മറ്റും ചെലവായതടക്കം ആറുലക്ഷം രൂപ പ്രതികള്‍ നല്‍കാമെന്ന് പറഞ്ഞിരുന്നെങ്കലും ഇതുവരെയായിട്ടും പണം നല്‍കിയില്ലെന്ന് പരാതിയില്‍ പറയുന്നു.