ഓ ഐ സി സി തിരുവനന്തപുരം ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ ജീ. കാർത്തികേയൻ അനുസ്മരണം റിയാദിൽ നടത്തപ്പെട്ടു.വിദ്യാർത്ഥിരാഷ്ട്രീയത്തിലൂടെ തീക്കനൽ വഴികൾ താണ്ടി കേരളനിയമ സഭാസ്പീക്കർ പദവി വരെ എത്തിച്ചേർന്ന സമാനതകളില്ലാത്ത രാഷ്ട്രീയപോരാട്ടത്തിന്റെ നേർകാഴ്ചയാണ് ജീ.കാർത്തികേയന്‍ .
കെ എസ്സ് യൂ – യൂത്ത്കോൺഗ്രസ്സ് സംസ്ഥാന അദ്ധ്യക്ഷപദവികളും കേരളപ്രദേശ് കോൺഗ്രസ്സ് കമ്മിറ്റി ഉപാദ്ധ്യക്ഷ പദവിയും വഹിച്ച അപൂർവ്വ വ്യക്തിത്വം.കോൺഗ്രസ്സ് നിയമസഭാകക്ഷി ഉപനേതാവ്, ചീഫ് വിപ്പ്,ഭക്ഷ്യ- പൊതുവിതരണം, സാംസ്കാരികം,ദേവസ്വം,വൈദ്യുതി തുടങ്ങിയ വകുപ്പുകളുടെ മന്ത്രി.ഒരു മനുഷ്യായുസ്സിനു അപ്രാപ്‌തമായ കർമ്മപദങ്ങളെ തന്റെ വ്യക്തിപ്രഭയിൽ അവിസ്മരണീയമാക്കിയ നേതാവ്.
ആഴമേറിയ വായനയിലൂടെ വളർത്തിയെടുത്ത സീമകളില്ലാത്ത അറിവിന്റെ നിറവും , വിഷയാസ്പദ കാർക്കശ്യത്തിന്റെ സ്വരം ഉയരുമ്പോഴും സ്വതസിദ്ധമായുള്ള സൗമ്യത സഹപ്രവർത്തകർക്കിടയിലും മലയാള മനസ്സുകളിലും ജീ കെ എന്ന രണ്ടക്ഷരം അംബരചുംബിയാക്കുന്നു. തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സജീർ പൂന്തുറയുടെ അദ്ധ്യക്ഷതയിൽ കൂടിയ അനുസ്മരണയോഗം സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് C M കുഞ്ഞി കുബള ഉദ്ഘാടനം നിർവ്വഹിച്ചു. നാസർ കല്ലറ സ്വാഗതം ആശംസിച്ച് LK അജിത്ത് ആമുഖപ്രഭാക്ഷണം നടത്തിയ ചടങ്ങിൽ നിരവധി നേതാക്കൾ ജി കാർത്തികേയനെ അനുസ്മരിച്ചു.
ഗ്ലോബൽ നേതാക്കളായ അസ്‌കർ കണ്ണൂർ റസാക്ക് പൂക്കോട്ടുപാടം റഷീദ് കൊളതറ നാഷണൽ കമ്മിറ്റി ട്രഷർ റഹുമാൻ മുനമ്പത്തു സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് മാരായ സലിം കളക്കര രഘു പറശിനി കടവ് മുഹമ്മദലി മണ്ണാർക്കാട് സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി അബ്ദുള്ള വല്ലാം ചിറ യഹിയ കൊടുങ്ങല്ലൂർ നവാസ് വെള്ളിമാട് കുന്ന് റഫീക്ക് വെബ്ബായം അൻസർ വടശേരിക്കോണം അസർ വർക്കല ജില്ലാ പ്രസിഡന്റ് മാർ സുരേഷ് ശങ്കർ അമീർ പട്ടണം കരിം കൊടുവള്ളി ബഷീർ കോട്ടയം ഷാജി മഠത്തിൽ ജില്ലാ നേതാക്കൾ ആയ സക്കിർ ദാനത്തു ജംഷീർ തുവൂർ അൻസായി ശൗക്കതു തുടങ്ങിയവർ സംസാരിച്ചു.ഭദ്രൻ വെള്ളനാട് കമ്മിറ്റിക്കുവേണ്ടി നന്ദി അറിയിച്ചു.
റിപ്പോർട്ടർ : സത്താർ കായംകുളം, റിയാദ്