ആലപ്പുഴ: അമ്മയെ മകന് കഴുത്ത് ഞെരിച്ച് കൊന്നുവെന്ന വാർത്തയുടെ ഞെട്ടലിലാണ് ആലപ്പുഴയിലെ ഭരണിക്കാവ്. അമ്മയെ കൊലപ്പെടുത്തിയ മകൻ നിഥിൻ അറസ്റ്റിലായതിന് പിന്നാലെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്. മദ്യ ലഹരിയിലായിരുന്നു രമയുടെ ഇളയമകൻ നിഥിൻ. പണത്തെ ചൊല്ലിയുള്ള തർക്കമാണ് ക്രൂരമായ കൊലപാതകത്തിന്റെ കാരണം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൂത്ത മകൻ ഭക്ഷണം കഴിക്കാനെത്തിയപ്പോളാണ് അമ്മ മരിച്ചുകിടക്കുന്നത് കണ്ടത്. ഉടൻ തന്നെ പൊലീസിനെയും നാട്ടുകാരെയും വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പൊലീസ് ഈ സമയത്ത് പുറത്തുപോയിരുന്ന നിഥിൻ മടങ്ങിയെത്തിയതോടെ വീട്ടിൽ വച്ചുതന്നെ അറസ്റ്റ് ചെയ്യുകയായിരുന്നു