വയനാട്: വയനാട് മേപ്പാടി മൂപ്പൈനാടുണ്ടായ വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു. വടുവഞ്ചാൽ സ്വദേശികളായ മറിയക്കുട്ടി, മകൾ മോളി എന്നിവരാണ് മരിച്ചത്. എതിർ ദിശയിൽ നിന്നും വന്ന കാർ ഇരുവരും സഞ്ചരിച്ച ഓട്ടോറിക്ഷയിൽ ഇടിക്കുകയായിരുന്നു. പരിക്കേറ്റ ഓട്ടോ ഡ്രൈവർ ചികിത്സയിലാണ്. നിയന്ത്രണം വിട്ട കാർ മറ്റൊരു ഓട്ടോറിക്ഷയെയും ഇടിച്ചിട്ടു.