തിരുവനന്തപുരം: തിരുവനന്തപുരം മാറനല്ലൂര്‍ തേവരക്കോടിൽ സിമന്‍റ് മിക്സിംഗ് ടവറിന് മുകളിൽ കയറി ജീവനക്കാരൻ ആത്മഹത്യാ ഭീഷണി മുഴക്കി. മിക്സിംഗ് യൂണിറ്റിലെ ഡ്രൈവര്‍ തൂങ്ങാംപാറ സ്വദേശി റെജിയാണ് നാല് മണിക്കൂറോളം പൊലീസിനേയും ഫയര്‍ഫോഴ്സിനേയും നാട്ടുകാരേയും മുൾമുനയിൽ നിര്‍ത്തിയത്.
ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിൽ പ്രതിഷേധിച്ചായിരുന്നു റെജിയുടെ ആത്മഹത്യാ ഭീഷണി. കഴിഞ്ഞ ദിവസം രാവിലെ ഒന്‍പതരയ്ക്കായിരുന്നു സംഭവം. പ്രശ്നങ്ങൾ ചര്‍ച്ച ചെയ്ത് പരിഹരിക്കാമെന്ന ഉറപ്പിൽ ഉച്ചയ്ക്ക് ഒന്നരയോടെയാണ് റെജി ടവറിൽ നിന്ന് താഴെയിറങ്ങിയത്.